ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉയരം 57 ഫീറ്റാണെന്ന പറയാം.601/4 എന്നും 701/4 എന്നും പറഞ്ഞകാണാമാനുണ്ട. ഇത്രവലിയ വിഗ്രഹം ലോകത്തിലില്ല. തെക്കേകന്നടത്തിൽ കാൎക്കാൽ , വേനൂർ ഈ പട്ടണങ്ങൾക്കു പുറത്ത കുന്നുകളിൽന്മേൽ ഈ തരം വിഗ്രഹങ്ങൾ ഉണ്ട.കാൎക്കാലിലേതും ഒറ്റകല്ലാണ. ഒരു ക്രിസ്ത്യാബ്ദം 1431/32-‌ാം മാണ്ടിൽ ഭൈരവന്റെ പുത്രനായ വീരപാണ്ഡ്യൻ പ്രിതിഷ്ഠിച്ചതാണ. ബിംബം പണിതീൎന്നതിന്റെശേഷം അത ഉരുക്കിന്റെ ചക്രമായ 20 വണ്ടി ഒന്നിന്റെ പിന്നാലെ ഒന്നായി നിൎത്തി (തീവണ്ടിട്രിയിൻ പോലെ) ഓരൊന്നിന്മേൽ പതിനായിരം നാളികേരം പൊട്ടിച്ചതില്പിന്നെ ഭക്തന്മാരായ പുരുഷാരം കുന്നിന്റെ മുകളിലേക്കു വലിച്ചകയറ്റി എന്നായി ചൊല്ലണ്ട.ബെലഗൊലായിലെ വിഗ്രഹത്തെ ഉണ്ടാക്കിയ കൽക്കുഡാ എന്നവനേപറ്റി ഒര കഥയുള്ളത താഴെ പറയുംപ്രകാരമാകുന്നു. കാൎക്കലിലെ രാജാവായ ബൈരനാസുഡാ കൽക്കുഡാ എന്ന ശില്പശാരിയെ വരുത്തി ഒരഗോതമസ്വാമിബിംബം ഉണ്ടാക്കിച്ചു. അത അയ്യായിര പേർ പൊന്തിച്ചിട്ടും പൊന്തിയില്ല.കുൽക്കുഡാ തന്റെ എടത്തെ കയ്യ ചോടെഇട്ടിട്ട ബിബത്തെ പൊന്തിച്ച പീഠത്തിൽ വെച്ചു. എന്നാറെ രാജാവോട പറഞ്ഞു എന്റെ ശമ്പളവും സമ്മാനങ്ങളൂം തരണം. വീടുവിട്ട ഇവിടെവന്നിട്ട 12 സംവത്സ്രമായി എന്ന. രാജാവ കലകുഡാ അവിടുന്നുപോയി വെനൂരിലെ രാജാവിന്റെ കണ്ടു.കാൎക്കാലിലെ ബിംബത്തേക്കാൾ രണ്ടമൂഴം ഉയരം അധികമുള്ള വിഗ്രഹം കൊത്തി. ജൈനൎക്ക യജ്ഞോപവീതമുണ്ട. ബ്രാഹ്മണർ തങ്ങളേക്കാൾ താഴെയാണെന്ന ഭാവം.യാതൊരു ജന്തുക്കളെയും കൊല്ലുകയില്ല. ചിലേടങ്ങളിൽ ഭൂതങ്ങളെ വന്നിരിക്കുണ്ട. അവിടേയും ലോഹങ്ങളാൽ പ്രിതിമമുണ്ടാക്കി ബലികൊടുക്കുകയേള്ളു. പറയരെ അടുത്താൽ കുളിച്ച പൂണുനൂൽ മാറ്റണം. സാധരണ നായനാർ എന്ന വിളിക്കും റാവു, ചെട്ടി, ദാസൻ, മുത്ലിയാർ, എന്നും ഉണ്ട. പുനൎജ്ജന്മ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/118&oldid=158103" എന്ന താളിൽനിന്ന് ശേഖരിച്ചത്