ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിൽ വിശ്വാസമുണ്ട. ബഹുജന്മങ്ങൾടെ അവസാനം നിൎവ്വാണമാണ. നിൎവ്വാണം സിദ്ധിച്ചവർ 24 ഉണ്ട. അവൎക്ക് പേർ തീൎത്ഥംകരന്മാർ എന്നാകുന്നു.ശിവരാത്രിയും ദീപാവലിയും അനുഷ്ടിക്കും. പക്ഷെ കാരണം പറയുന്നത ആ രൺറ്റ ദിവസങ്ങളിലാന ആദ്യത്തേയും ഒടുക്കത്തേയും തീൎത്ഥം കരന്മാൎക്ക നിൎവ്വാനം സിദ്ധിച്ചത് എന്നാണ. അങ്ങിനെതന്നെ പൊങ്ങൽ, വിദ്യാരംഭം ഇതും ആചരിക്കും. പ്രാണഹിംസ വന്നു പോയെങ്കിലൊ എന്ന ശങ്കിച്ചിട്ട രാത്രി ഭക്ഷിക്കയില്ല.വെള്ളം, പാൽ കുടിക്കയുമില്ല. കുടിക്കുന്നത ശീലകൊണ്ട അരിച്ചിട്ടെ കുടിക്കയുള്ളു. ഇത്തിൾ ചുട്ട ചുണ്ണാമ്പ ഉപയോഗിക്കയില്ല. ജൈനർ ലൗകികരും, വൈദികരും ഉണ്ട. വൈദികർ മൂന്ന്ന തരം, 1 അൎച്ച്കൻ, ക്ഷേത്രങ്ങളിൽ ശാന്തി, 3 നിൎവ്വാണി അല്ലെങ്കിൽ മുനി ഇവർ ബ്രഹ്മചാരികളാണ. സ്ത്രീകൾക്കും ഒരആശ്രമമുണ്ട. പേർ ആൎയ്യാംഗനാ. ഇവർ ചിലപ്പോൾ കന്യകമാരായിരിക്കും.ചിലപ്പോൾ ഭൎത്താവിനെ വേണ്ടാ എന്നുവെച്ചവരായിരിക്കും. ഇവരും നിൎവ്വാണികളും തല ക്ഷൗരംചെയ്യണം. വിവാഹം തിരണ്ടതിന്റെ ശേഷവും ആവാം.വിധവാവിവാഹം പാടില്ല. എങ്കിലും മദ്ധ്യവയസ്സുവരെ വിധവ തലമുടി എടുക്കേണ്ടാ. മരിച്ചാൽ ദഹിപ്പിക്ക നടപ്പ.ആ ശൗചം 12 ദിവസം. പെൺകുട്ടികൾക്ക യജ്ഞോപവീതമില്ലെന്നിരിക്കിലും അത ധരിക്കുന്ന മന്ത്രം ഉപദേശിക്കും. അതിന ആൺ കുട്ടികൾക്കുള്ളപോലെ സകല ചടങ്ങം ഉണ്ട.

ജോഗി (യോഗി)

ഒരു കൂട്ടം തെലുങ്ക പിച്ചക്കാരാണ. പാമ്പിനെ പിടിക്കാൻ സമൎത്ഥന്മാരാകുന്നു.മുതല, പൂച്ച ഈ വക ഒക്കെ തിന്നും. തമിഴരാജ്യത്ത തോട്ടി, കൊറവൻ, ഒട്ടൻ, എന്നും പേർ പറയും. വിധവകൾ വ്യഭിചാരിണികളാണ. പാതിവൃത്യം തെളിയിപ്പാൻ ഒരു കുടം ചാണകവെള്ളം കുടിക്കണം. ഒരുത്തന്റെ മേൽ വ്യഭിചാരം തെളിഞ്ഞാൽ പിഴ കൊടുപ്പാൻ ശക്തിയില്ലെങ്കിൽ ഒര അമ്മിക്കല്ല്ലും തലയിൽ ഏറ്റി ഒര ഫൎല്ലോഗ് ദൂരം നടക്കണം. മം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/119&oldid=158104" എന്ന താളിൽനിന്ന് ശേഖരിച്ചത്