ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


-107-

കയും വാങ്ങുകയും ചെയ്യണം. വിവാഹം തിരളുംമുമ്പും പിമ്പും നടപ്പുണ്ട. പെണ്ണിന്റെ ഏഴാമത്തേയോ എട്ടാമത്തേയോ വയസ്സിൽ ഒര പ്രത്യേകക്രിയ ചെയ്യേണ്ടതുണ്ട. അതവര കഴുങ്ങിൻ കൂമ്പാളയെ വസ്ത്രമായിട്ടുള്ളു. വിവാഹം കഴിഞ്ഞാൽ ഭൎത്താവിന്റെ മാടത്തിലേക്ക പോകുമ്പോൾ പെണ്ണിന്റെ അമ്മാമൻ അവളെ ഭൎത്താവിന്റെ അമ്മാമനെ ഏല്പിച്ച കൊടുക്കണം. ഇവൎക്ക മക്കത്തായമാണ. വ്യ്ഭിചാരം, മോഷണം, മുതലായത വിസ്തരിപ്പാൻ ജാതിസഭയുണ്ട. എല്ലാവരും എതാണ്ട തുല്യന്മാരാണ. മേലാധികാരിയായിട്ട ഒരുത്തനില്ല. കൂട്ടത്തിൽ അപമൃത്യൗ ഉണ്ടായാൽ ഒരുത്തനെ ഒര കുഴി കുഴിച്ച അതിൽ നിൎത്തീട്ട മറ്റൊരുത്തൻ കയ്യിലൊരു വാളും കോഴിയുമായി ചൂട്ടും കത്തിച്ച കുഴി മൂന്നു പ്രദക്ഷിണം വെക്കും. ഒന്നൊ രണ്ടൊ മണിക്കൂറ കഴിഞ്ഞതിന്റെശേഷം കുഴിയിൽ ഇരുന്നവൻ പുറത്ത വന്ന തെല്ലു ദൂരെ പോയി ചില കൎമ്മങ്ങൾ ചെയ്യും. ഇവർ ക്ഷേത്രങ്ങളിൽനിന്ന കഷ്ടിച്ച കാൽനാഴിക അകലെ നില്ക്കണം. പാണ്ഡവന്മാർ ഇവൎക്ക ഇഷ്ട ദേവന്മാരാണ. അവരെ അഞ്ച തമ്പുരാക്കൾ എന്നാണ പറയുക.

ശവം കുഴിച്ചിടുകയാകുന്നു. കുടത്തിൽ വെള്ളവുമായി മകനൊ മരുമകനൊ പ്രദക്ഷിണം വെക്കയും കുടം എറിഞ്ഞുടെക്കയും ഇവൎക്കുമുണ്ട. ദിവസേന അവിടെ പോയി എള്ളും കറുകയും കൂട്ടി ബലി ഇടണം. പതിന്നാലാംദിവസം അവൻ എണ്ണ തേച്ചു കുളിക്കും. പതിനഞ്ചാംദിവസം സ്വജനങ്ങളെ വിരുന്നൂട്ടണം. പതിനാറാംദിവസമാണ പുലകുളി. കൎക്കിടകമാസത്തിലെ കറുത്തവാവിനാൾ ചാത്തംബലിഇടും. പുലകാലം പ്രധാനപിണ്ഡകൎത്താവിന സ്വയംപാകമാണ. ഇവർ ഉള്ളാടന്റെയും പറയന്റെയും ചോറുണ്ണുകയില്ല. ബ്രാഹ്മാണൎക്കും മറ്റ ഉയൎന്നജാതിക്കും തൊണ്ണൂറടി അകലെ വാങ്ങണം.

തിയ്യൻ

മലയാളത്തിൽ ആകെ നിവാസികളിൽ നൂറിന്ന ഇരുപത്തമൂന്നും തിയ്യൻ, ഈഴുവൻ ഇവരാകുന്നു. വടക്കെമലയാളത്തിൽ മരുമക്കത്തായമാണ. ഈഴവനെ തങ്ങളേക്കാൾ താഴെയാ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/121&oldid=158107" എന്ന താളിൽനിന്ന് ശേഖരിച്ചത്