ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


യിട്ടാണ തിയ്യർ വിചാരിച്ച വരുന്നത.ഈഴുവന്റെ ചോർ തിയ്യൻ ഉണ്ണുകയില്ല. ഈഴുവന്ന തിൎയ്യൻ കോലായിലെ ചോ കൊടുക്കുകയുള്ളു. എച്ചിൽ അവൻ തന്നെ എടുത്ത തളികയും വേണം.പക്ഷെ താമൂതിപ്പാടതമ്പുരാനും ഏതാനും നമ്പൂതിപ്പാടന്മാരും നാടുവാഴികളും ഭൂമിസംബന്ധമായ ആധാരങ്ങളിൽ രണ്ട കൂട്ടരേയും ഈഴുവന എന്നാണ പറയുക.നായരെ മാതിരിതന്നെ തിയ്യനും അന്നം ഒഴികെ മാപ്പിളയുടേത മിക്കതും ഭക്ഷിക്കും. തിയ്യൎക്ക, താലികെട്ടും വിവാഹമുണ്ട്. കല്യാണത്തിന ദിവസം നിശ്ചയിച്ച കഴിഞ്ഞാൽ സ്ത്രീയുടെ ഭാഗത്തെ തണ്ടാൻ ഇങ്ങനെ പറയണം."രണ്ടുഭാഗത്തേയും തറയും ചങ്ങാതിയും"അറിക ജാതകവും പൊരുത്തവും നോക്കി കണിയാൻ മുഹൂ"ൎത്തം നിശ്ചയിച്ചിട്ട, തറ, ഇല്ലം സംബന്ധികൾ ഇല്ലം കോലം "അച്ഛൻ അമ്മാമൻ ആങ്ങളമാർ ഇവരുടേയും എട്ടും നാലും ഇ "ല്ലത്തിന്റെയും ആറുംനാലും കിരിയത്തിന്റെയും സമ്മതം കി "ട്ടീട്ട കഞ്ഞിഅടയാള ക്രിയകളും നാലതാഴുംകഴിഞ്ഞിരിക്കയാൽ "ഇന്നവന്റെ മകൻ ഇന്നവന്റെയും ഇന്നവന്റെ മകൾ ഇന്ന"വളുടേയും മംഗലത്തിന ഞാൻ കഞ്ഞികുടി കഴിപ്പിക്കട്ടെ". അവിടെ അവിടെ അല്പം അല്പം വാചകഭേദത്തോടുകൂടി ഇത തെക്കെമലയാളത്തിൽ സകല തിയ്യകല്യാണങ്ങൾക്കും നിൎബ്ബന്ദമാകുന്നു. വടക്കെമലയാളത്തിൽ പറയുന്ന വാചകം താഴെ ചേക്കുന്നു. "ഇന്നവന്റെ മകൻ ഇന്നവന്ന ഇന്നവന്റെ മകൾ ഇന്ന "കുട്ടിയെ ആചാരപ്രകാരം കല്യാണം കഴിച്ചുകൊടുപ്പാനായിട്ട "ഇന്നത്തെ തീയ്യതിക്കും നിശ്ചയിച്ചിരിക്കുന്നു. അതകൊണ്ട ഈ "സ്ഥലത്ത കൂടിയിരിക്കുന്ന സ്വജനങ്ങളുടെ സമ്മതത്തോടുകൂടെ"അഗ്നിസാക്ഷിയായി നാലാലൊരൊചാരം നടത്തുന്നു". (കഞ്ഞിസ്ഥാനം അടയാളസ്ഥാനം, കെട്ടിക്കുറി, കാനം, ഇതളകളാണനാല ആചാരങ്ങൾ). ഒരില്ലക്കാർ തമ്മിൽ സംബന്ധം പാടില്ല, ഭാൎയ്യഭൎത്താക്കന്മാർ വെവ്വേറെ ഇല്ലമായിരിക്കണം. വടക്കെമലയാളത്തിൽ മന്ദനാർ എന്നൊര തറവാട്ടുക്കരുണ്ട. നമ്പൂതിരിസ്ത്രീകൾക്കു ഭ്രഷ്ട വിധിച്ചാൽ അവരെ മന്ദനാർ രക്ഷിക്കണം. വ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/122&oldid=158108" എന്ന താളിൽനിന്ന് ശേഖരിച്ചത്