ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                 -109-

ടക്കെവാതിലിൽകൂടി അകത്ത കടന്നാൽ മന്ദനാരുടെ പെങ്ങളാകും; കിഴക്കെവാതിൽ കടന്ന ചെന്നാൽ ഭാൎ‌യ്യയും. മന്ദനാർ മരുമക്കത്തായക്കാരനാണ. തിയ്യൎക്ക് വിവാഹസംബന്ധമായ എല്ലാ ക്രിയകൾക്കും, പെണ്ണ തിരണ്ടാലും, താലികെട്ടിനും, ഗൎഭം അഞ്ചും ഏഴും മാസങ്ങളിലെ കൎമ്മങ്ങൾക്കും, പുര കുടി പൂകലിന്നും ദേശത്തെ തണ്ടാൻ വേണം.കല്യാണ പന്തക്കാലിന്ന കഴുങ്ങു മുറിക്കാൻ ആശാരിക്ക ഇവന്റെ സമ്മതം വേണം. വിവാഹമോചനത്തിന ആചാരം തീൎക്കുക എന്ന പറയും. ഇതിനും തണ്ടാൻ മുഖ്യമാണ. നായന്മാൎക്ക് ശവസംസ്കാരത്തിന മാവ മുറിക്കുന്നതിലേക്കും തണ്ടാൻ വേണം. ദേശത്തെ മണ്ണാത്തി; കാവുതിയൻ, ഇവരും ഇവന്റെ കല്പനക്ക കീഴിലാകുന്നു. ആശാരി, മൂശാരി, തട്ടാൻ, കൊല്ലൻ ഇവൎക്ക കല്യാണത്തിങ്കലും ഇവൻ വേണം.ആകപ്പാട തണ്ടാൻ ഒരു മുഖ്യനാണു. അനേകം തറകൾ കൂടിയാൽ ഒര ദേശമാകും. ദേശത്തെ കോയ്മ ഒരു നായൎതറവാട്ടിലേക്കാകുന്നു. തണ്ടാൻ രാജാവിന്റെ മുമ്പിൽ ചെല്ലേണ്ടത കോയ്മ മുഖാന്തരമാകുന്നു. കല്യാണങ്ങൾക്ക കോയ്മ തണ്ടാന രണ്ടു നായരെ അകമ്പടിയായി കൊടുക്കണം. തണ്ടാർ എന്ന പാലക്കാട ഈഴുവരോട ചേൎന്നിട്ട ഒര കൂട്ടരുണ്ട, അവരെ തണ്ടാനെന്ന ഭൂമിക്കരുത. ഈ തണ്ടാർ ജ്യേഷ്ഠാനുജന്മാൎകൂടി ഒരു പെണ്ണിനെ കല്യാണം ചെയ്യും. ഈഴുവൎക്ക ഇത വെറുപ്പാണ. വിവാഹത്തിന്ന ആദ്യമായി മണവാളൻ ക്ഷൗരം കഴിക്കണം. അങ്ങിനെ തന്നെ രണ്ട് ചങ്ങാതിമാരും. തണ്ടാന്റെ ഭാൎ‌യ്യയും വീട്ടിൽ മൂത്ത സ്ത്രീയും മണവാളന്റെ, പെങ്ങന്മാരും മണവാന്റെ ചങ്ങാതിമാരുടേയും തലയിൽ അരി ഇടണം പെണ്ണിന്റെ വീട്ടിൽ ചെന്നാൽ അവിടുത്തെ കാരണവത്തിയും ആ ദേശത്തെ തണ്ടാത്തിയും വേറെ ഒര സ്ത്രീയും.താലം, വിളക്ക, കിണ്ടി, ഇതോടുകൂടി എതിരേൽക്കണം. അവരും തലയിൽ അരി ഇടും. പെണ്ണിനെ പന്തലിൽ കിഴിക്കേണ്ടത് മണവാളന്റെ പെങ്ങളാണ. ഇവൾ പെണ്ണീന്റെ അമ്മ വക്കൽ കാണപ്പണവും രണ്ട എണപ്പുടവയും കൊടുക്കണം. ഇവർ രണ്ടാളും പട്ടുകൊണ്ട പൂണുനൂൽ മാതിരിയിൽ ഏറാപ്പകെട്ടി ചുരു
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/123&oldid=158109" എന്ന താളിൽനിന്ന് ശേഖരിച്ചത്