ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                      -111-

ഈരണ്ട എല പുകേലയും കൊടുക്കും. പണം കൊടുത്തവൎക്കും വെറ്റിലയടക്ക കൊടുക്കണം. ഇതിന്റെശേഷം വാതിൽക്കാണം കൊടുക്കുക എന്നൊരു ചടങ്ങൂണ്ട. ഓരോന്നിൽ ആയിരം ആയിരത്തഞ്ഞൂറ വെറ്റില അടങ്ങിയതായി രണ്ട വലിയകെട്ട വെറ്റില തയ്യാറാക്കി അതോകൂടി നാല്പത അമ്പത എല പുകേലയും എഴുപത മുതൽ നൂറവരെ അടെക്കയും വെക്കും.പെണ്ണിന്റെ തണ്ടാൻ വാതിൽക്കാണമായിട്ട രണ്ടൊ നാലൊ ഉറുപ്പിക ചെക്കന്റെ തണ്ടാന കൊടുക്കും. അവൻ അത മണവാളന്റെ അച്ചന കൊടുക്കും. മണവാളൻ ഒരുകെട്ട വെറ്റിലയും പകുതി പുകേലയും പകുതി അടെക്കയും പെണ്ണിന്റെ അഛന്റെയും ബാക്കി അമ്മയുടേയും മുമ്പിൽ വെക്കണം.ഇത പെണ്ണിന്റെ തറയിലെ തണ്ടാനും തണ്ടാത്തിയും കൂടി കൂടിയ സ്ത്രീപുരുഷന്മാൎക്ക കൊടുക്കും. പിന്നെ പലഹാരങ്ങൾ കൊടുക്കും. അതോടു കൂടി കല്യാണക്രിയ കഴികയും ചെയ്തു. പിന്നെ പെണ്ണിന്റെ വീട്ടിലെ സ്ത്രീകൾ പുരുഷന്റെ വീട്ടിലും അവിടേയുള്ളവർ ഇങ്ങോട്ടും പോയികാണണം. ആദ്യം പോകുക പെണ്ണിന്റെ അമ്മയും അവളുടെ അമ്മാമന്റെയും സോദരന്മാരുടേയും ഭാൎ‌യ്യമാരും തണ്ടാത്തിയും മറ്റും കൂടീട്ടാണ. അപ്പോൾ വളരെ പലഹാരങ്ങൾ കൊണ്ടുപോകണം. ഭാൎ‌യ്യാഭൎത്താക്കന്മാർ വഴിയെ അങ്ങട്ട ചെന്നുകാണുന്ന സമയം ഒരുപാട വെറ്റില, അടെക്ക, പുകേല, പലഹാരങ്ങൾ ഇതൊക്ക അവരും കൊണ്ടുപോകണം. ആവശ്യം ചെയ്യേണ്ടത ഇതോടുകൂടി അവസാനിക്കുന്നില്ല. പിറ്റേത്തെ ഓണം, വിഷു ഇതകൾക്ക സ്ത്രീപുരുഷന്മാൎകൂടി സ്ത്രീയുടെ വീട്ടിൽ പോകണം.ആ സമയം വെറ്റില അടെക്കെക്കു പുറമെ പെണ്ണിന്റെ അഛനമ്മമാൎക്കും അവിടെയുള്ളവൎക്ക ഒക്കെയും വസ്ത്രങ്ങളും കൊണ്ടുപോകണം. മംഗലം നിശ്ചയിച്ചതിന്റെ ശേഷം അത നടക്കുംമുമ്പെ ധനുമാസത്തിലെ തിരുവാതിര വരുന്നതായാൽ അന്ന അമ്പലത്തിലേക്ക പുരുഷൻ കുറെ പഴവും പച്ചക്കായയും അയക്കേണ്ടതാകുന്നു. മരുമക്കത്തായ ക്കാരായ വടക്കേമലയാളകാൎക്ക ഇത്ര ഒന്നും ചടങ്ങുകളില്ല. കോഴിക്കോടതാലൂക്കിൽ ഏകഭാൎ‌യ്യാത്വം നട
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/125&oldid=158111" എന്ന താളിൽനിന്ന് ശേഖരിച്ചത്