ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-112-

പ്പാണ. എങ്കിലും അവൾ മച്ചിയൊ കുഷ്ഠരോഗക്കാരത്തിയൊ മറ്റൊ ആയാൽ അവളുടെ സമ്മതത്തോടുകൂടി രണ്ടാമത ഒരു ഭാൎ‌യ്യയെ കൊണ്ടവരാം. വിധവകൾക്ക പിന്നേയും വിവാഹം ആവാം. തക്കതായ കാരണം ഉണ്ടായാൽ അങ്ങട്ടും ഇങ്ങട്ടും ഉപേക്ഷിക്കയുമാം. തമ്മിൽ സ്വരചേൎച്ച ഇല്ലാഞ്ഞാൽ മതി. ഭൎത്താവാണ ഉപേക്ഷിക്കുന്നതെങ്കിൽ കല്യാണചിലവ മദ്ധ്യസ്ഥന്മാർ നിശ്ചയിക്കുന്നതിനെ കൊടുക്കണം. ഭാൎ‌യ്യയാണ ഉപേക്ഷിക്കുന്നതെങ്കിൽ അവളും വേണം കല്യാണചിലവ മടങ്ങി കൊടുക്കുക. തെറ്റ ആരുടെവക്കലെന്ന വിധിക്കുന്നുവൊ അവനല്ലെങ്കിൽ അവൾ 5 മുതൽ 20 വരെ ഉറുപ്പിക പിഴചെയ്യണം. ഇത തണ്ടാനും കൂടിയവൎക്കുമാണ. ശേഷക്കാൎക്കില്ല. ആചാരം തീൎക്കുക എന്ന ക്രിയ എങ്ങിനെ എന്നാൽ, രണ്ടഭാഗത്തെ തണ്ടാന്മാരും അമ്മാമന്മാരും സംബന്ധികളും ചിലസമയം അഛന്മാരും പെണ്ണിന്റെയൊ തണ്ടാന്റെയൊ സംബന്ധികളിൽ ഒരുത്തന്റെയൊ വീട്ടിൽ കൂടും. വിളക്ക കത്തിച്ചവെച്ചിട്ട അതിന്നരികെ രണ്ട പീഠം വെക്കും. അതിൽ ഒന്നിന്മേൽ ഒരമുണ്ടിന്റെ കോൺതലെക്കൽ നാലപണം കെട്ട! അതും മറ്റൊന്നിന്റെ കോൺതലെക്കൽ അല്പം അരിയും ഒരുറുപ്പികയും കെട്ടി അതും വെക്കും. മറ്റേപീഠത്തിന്മേൽ ഭാൎ‌യ്യയുടെ അമ്മാമൻ അവൻ ഉടുത്ത മുണ്ടിന്മേൽനിന്ന ഒര നൂൽ എടുത്ത നീളത്തിൽ വെക്കും. ഈ പീഠം ഭൎത്താവ എടുത്ത പടിക്കൽ കൊണ്ടുപോയി ഭാൎ‌യ്യയുടെ സോദരൻ, അഛൻ, അമ്മാമൻ, ഇവരിൽ ആരോടെങ്കിലും മൂന്ന പ്രാവശ്യം"നിന്റെ പെങ്ങളുടെ അല്ലെങ്കിൽ മകളുടെ അല്ലെങ്കിൽ മരുമകളുടെ ബന്ധംമുറിഞ്ഞു" എന്നുപറഞ്ഞിട്ട നൂൽ ഊതിക്കളഞ്ഞ പീഠം അവിടെ ഇട്ട അവന്റെ പാട്ടിൽ പോകും. മുണ്ടിൽ കെട്ടിയ പണം തണ്ടാന്മാർ എടുക്കും. മുണ്ടുകൾ കൊണ്ടുചെല്ലേണ്ടത അമ്മാമനാകുന്നു. പെണ്ണ തിരണ്ടാൽ നാല ദിവസമാണ അശുദ്ധി. അന്ന ആകാശം, കാക്ക, പൂച്ച ഇതൊന്നും കണ്ടുകൂടാ. മത്സ്യമാംസം ഭക്ഷിച്ചുകൂടാ 2-ആം ദിവസം അന്നം ഭക്ഷിക്കരുത. 4-ആം ദിവസം കുളീക്കുന്നേടത്ത മണ്ണാന്റെ പാട്ടും മറ്റും ഉണ്ട.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/126&oldid=158112" എന്ന താളിൽനിന്ന് ശേഖരിച്ചത്