ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-116-

മോചനക്രിയ നടത്തും. പിന്നെ അവന്ന അവന്റെ പാട്ടിൽ പോകാം.

വടക്കെമലയാളത്തിൽ ചിലർ ജാതകം നോക്കൽ, കഞ്ഞികുടി, 41 പണം കൊടുക്കൽ ഈ വക ആചരിക്കുമാറുണ്ട. (തെക്കേമലയാളത്തിൽ 42 പണമാണ) എന്നാൽ സാധാരണ ഒരുദിവസത്തെ കല്യാണമേയുള്ളു. പുരുഷൻ അന്നരാത്രി സ്ത്രീയുടെ വീട്ടിൽപാൎത്ത പിറ്റേന്ന അവളേയുംകൊണ്ട പോകും.

മരിക്കാനായി എന്ന കണ്ടാൽ നിലത്തിറക്കി കിടത്തണം.ശവം ദഹിപ്പിക്കയും മറചെയ്കയും ഉണ്ട. ശവം തല തെക്കോട്ടാക്കി കിടത്തും. കൈകാലുകളുടെ പെരുവിരലുകൾ തമ്മിൽ കൂട്ടികെട്ടും.മിറ്റത്തകൊണ്ടുപോയി എണ്ണതേപ്പിച്ച കുളിപ്പിച്ച പടിഞ്ഞാറ്റയിൽ കൊണ്ടുപോയി കിടത്തി സംബന്ധികളും മറ്റും തുണി ഇടിയിച്ച ശ്മശാനത്തിലേക്കു എടുക്കും. ഇഷ്ടമുള്ള വൎക്ക് പട്ടും ഇടാം. എന്നാൽ തുണി ഇടാതെ കഴികയില്ല. ഇതൊക്കെയും കാവുതിയന്നാണ മൂന്നെണ്ണം ഒഴികെ. മൂത്തമകനൊ അവകാശിയൊ ശവം മൂടിയ വസ്ത്രത്തിന്മേൽനിന്ന "ശേഷം " മുറിച്ചെടുത്ത നെറ്റിമേൽ കെട്ടണം. ആ വസ്ത്രം ശവത്തിന്റെ വായ, നാഭി മുതലായതിന്റെ മീതെയായി കീറണം. വായിൽ പൊൻനീർ കൊടുക്കണം. ശേഷക്കാർ എല്ലാം 3 പ്രദക്ഷിണവെക്കണം. വഴിയെ ഒരകുടം വെള്ളം "അടുത്തവൻ" ദഹിപ്പിക്കയൊ മറവുചെയ്കയൊ ചെയ്തേടത്ത ഉടെക്കണം. കഴിവുള്ളവർ പാണരേകൊണ്ട 5 ദിവസം ചുടലകാപ്പിക്കും. പുല പതിനൊന്നും പതിമൂന്നും ഉണ്ട. പതിനൊന്നാം ദിവസം ചൊവ്വാഴ്ചയൊ വെള്ളിയാഴച്ചയൊ ആയി വന്നാൽ പുല 13 ആയിരിക്കും. തീരുവോളം ശേഷക്കാർ കാകബലി ഇടും. അസ്ഥിസഞ്ചയനം 5-‌ാം ദിവസമാണ. അത കഴിവോളം വിളക്കത്ത മെഴുകി ഇരിക്കണം. പുരുഷൻ മരിച്ചാൽ മരുകളും സ്ത്രീ മരിച്ചാൽ മകളും ആണ ഇത അനുഷ്ഠിക്കേണ്ടത. സഞ്ചയനം കഴിവോളം അന്യന്മാർ ആ വീട്ടിൽ ചെന്നാൽ കുളിക്കണം. അസ്ഥി സമുദ്രത്തിലൊ നദിയിലൊ ആണ ഇടുക. പുലക്കാൎക്ക കാവുതിയൻ അല്പം ഉപ്പും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/130&oldid=158117" എന്ന താളിൽനിന്ന് ശേഖരിച്ചത്