ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അരിയും കൊടുക്കുകയും അവർ അത ഭക്ഷിക്കയും ഒരക്രിയയുണ്ട. വഴിയെ വെറ്റിലയും അടെക്കയും കൂടി കൊടുക്കണം. ഇതിന്ന ഓരൊ മുക്കാൽപൈസ അവകശമുണ്ട. മൂത്ത മകൻ വെറ്റൈലയും അടെക്കയും ചവച്ചാൽ "അടുത്തവൻ" ഒരകോളാമ്പി പടിച്ച അതിലേക്ക തുപ്പണം. കോളാമ്പി അടുത്ത നാലദേശത്തെ "അടുത്തവൎക്കും" വസ്ത്രം പണം ഇതൾ കൊടുക്കണം.കൂടിയ എല്ലാ കാവുതിയന്മാൎക്കും അവരുടെ സ്ത്രീകൾക്കും സമ്മാനങൾ കിട്ടും. പുലകാലാം മത്സ്യമാംസം, മദ്യം, ചക്കർ, പുകെല മുറുക്ക, ഇതൊന്നും പാടില്ല. കുറെ പ്രമാണിയൊ തറവാട്ടിലെ കാരണവനൊ ആണ മരിച്ചതെങ്കിൽ അവന്റെ ഒരപ്രതിമ വെള്ളീകൊണ്ട ഉണ്ടാക്കി വല്ല ഒരു അമ്പലത്തിൽ വെക്കുക നടപ്പാണ. കൎക്കടകം; തുലാം, കുംഭം ഈ അമാവാസിക്കാണ ഇത പതിവ. കൊല്ലത്തിൽ ശ്രാദ്ധം നടപ്പണ്ട. അന്ന രാത്രി മരിച്ച ആൾ ജീവിച്ചിരിക്കുമ്പോൾ താല്പൎയ്യമായിരുന്ന പലഹാങ്ങളോ മദ്യമാംസമൊ പടിഞ്ഞാറ്റയില്വെച്ചു വാതിലടച്ച കാൽ മണിക്ക്രനേരം എല്ലാവരും പുറത്തേക്കു പോരും. പിന്നെ പോയി എടുത്ത അനുഭവിക്കും. ഇതുകൂടാതെ ബാധ വെളിച്ചത്തുവരുത്തൽ എന്ന ഒര അടിയന്തരംകൂടിയുണ്ട. അത മരിച്ച സംവത്സരം കഴിഞ്ഞെ പാടുള്ളു. ചെയ്യുന്ന പാണാരാണ. ബലിക്കളയുടെ മാതിരിയാണ. മിറ്റത്തെ പന്തലിട്ട അതിൽ കുറെ പെൺകുട്ടികൾ ഇരിക്കും. പാണര പാട്ടുപാടും. രാത്രി തെല്ലു ചെല്ലുമ്പോൾ ഒര കുട്ടി ഉറയും. മരിച്ച ആൾ സംസാരിക്കുംപോലെ സംസാരിക്കും. കിടാങ്ങളേയും സംബന്ധികളേയും സ്നേഹിതന്മാരേയും പേർ കൂട്ടിവിളിക്കും. കീൾക്കട വൎത്തമാനം പറയുക.മേലിൽ ശേഷക്കാർ നടക്കേണ്ടുന്നതിനെ പറ്റി കല്പിക്കും. പിന്നെ പ്രേതത്തിന്നു ഇഹലോകബന്ധമില്ല. സ്വൎഗ്ഗത്തിൽപോയി.

തൊട്ടിയൻ.

1901-ലെ കാനേഷുമാരി റപ്പോട്ടിൽ ഇവർ തെലുങ്ക കൃഷിക്കാരാണെന്നു പറഞ്ഞിട്ടുണ്ട. എങ്കിലും തഞ്ചാവൂരിലെ തൊട്ടി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/131&oldid=158118" എന്ന താളിൽനിന്ന് ശേഖരിച്ചത്