ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ശ്രീകോവിൽ അടയ്ക്കും.മകൻ പിന്തിരിഞ്ഞു നിന്നുംകൊണ്ട് കുറെ വെള്ളം വാതിലിന്മേലെയ്ക്കുംഏറിയും .അപ്പോൾ ശാന്തിക്കാരൻ വാതിൽ തുറക്കും.ഇപ്രകാരം മൂന്നു പ്രാവശ്യം ചെയ്യണം.7-)0 ദിവസം പുണ്യാഹം കുടഞ്ഞാൽ പുള കഴിഞ്ഞു.വിധവ മൂന്നുമാസം മറവിലിരിക്കണം.കൊല്ലത്തിൽ ശ്രാദ്ധും നടപ്പുണ്ട്.

         തോട(തൊടവൻ)
   നീലഗിരി മലയിൽ പാൎക്കുന്നു.മുഖ്യധനം എരുമകളാണ്.ഇവരുടെ വാസസ്ഥലത്തിനു മന്ത് എന്ന പേർ. പഴനിക്കാരുടെ കാവടിയുടെ മുകൾപോലെയാണ് മേൽപുര.18 ഫീറ്റ്‌ നീളം 9 ഫീറ്റ്‌ വീതി നടു 10 ഫീറ്റ്‌ ഉയരം ഉണ്ടാകും.പക്ഷെ അകത്തേക്ക്‌ കടക്കാനുള്ള ദ്വാരം 32 ഇഞ്ച്‌ ഉയരം 18 ഇഞ്ച്‌ വീതിയേ ഉണ്ടാകയുള്ളൂ.വാതിൽപലക മുതലായത് യാതൊന്നും ഇല്ല.തടിച്ച കല്ലോ മരപ്പലകയോ കൊണ്ട് മൂടുകയെ ഉള്ളൂ.നാല്കാലിന്മേൽ എഴഞ്ഞുവേണം കടക്കാൻ.പുരയുടെ മുന്നിലും പിന്നിലും മരംകൊണ്ട് നിറച്ചിട്ടാണ്.ഇരുവശത്തും മേൽപ്പുര നിലത്ത് തൊടും.ഉള്ളിൽ ഒരാൾക്ക്‌ കിടക്കാനും ഇരിക്കാനും ഒരു തറ ഉണ്ടായിരിക്കും.അതിന്മേൽ മാന്തോലോ പോത്തിൻതോലോ പായയോ വിരിച്ചിരിക്കും.മറ്റേ അരുക്ക അടുപ്പ മുതലായതായിരിക്കും .ഉരലിന്ന് പകരം നിലത്ത് ഒരു കുഴിയാണ്.പുരയുടെ ചുറ്റും ഉരുളൻകല്ല്‌ കൊണ്ട് മതിലുണ്ടായിരിക്കും.അങ്ങോട്ടും ഇങ്ങോട്ടും കടക്കാൻ ഒരു ദ്വാരവും .അതിൽകൂടി ഒരു പോത്തിന് കടക്കാൻ വഴിയാ.തൊഴുത്ത് പ്രത്യേകം ഉണ്ടായിരിക്കും.അവിടെ സ്ത്രീകൾ ഇപ്പോഴും പൊയ്ക്കൂടാ.സ്ത്രീകളുടെ നടപ്പ്‌ വളരെ മോശമാണെന്നാ പ്രസിദ്ധി.പെണ്ണിന് യവ്വനാരാ൦ഭത്തിൽ ഒരു വിദ്യാരംഭം വേണം.അതിനു ബലവാനായ ഒരു ചെരുപ്പകാരനെ ആണ് തിരഞ്ഞെടുക്കുക ,ഒരുത്തിക്കും പലേ ഭൎത്താക്കന്മാർ നടപ്പാണ്.പലപ്പോഴും ഇവർ ജ്യേഷ്ടാനുജന്മാർ ആയിരിക്കും.ഭൎത്താവ് കുട്ടിയായാൽ അവൻ മുതിരുന്നവരെ ജ്യെഷ്ടന്മാരാണ് ഭൎത്താക്കന്മാർ.കുട്ടിയുടെ അച്ഛൻ ആരെന്നു തീര്ച്ചയാക്കാൻ ഒരു കൌശലമുണ്ട്.ഗൎഭം7-)0 മാസത്തിൽ ഗൎഭിണിക്കും ഒരവി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayamohankpz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/137&oldid=158124" എന്ന താളിൽനിന്ന് ശേഖരിച്ചത്