ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒട്ടുക്ക 18,000 ജനമേയുള്ളു. പുരുഷന്മാരെ പിള്ള എന്നാണ വിളിക്കുക. മരുമക്കത്തായമാണ. ശൈവരെന്നും അശൈവരെന്നും രണ്ടുവകയുണ്ട. ശൈവര മത്സ്യമാംസം ഭക്ഷിക്കയില്ല. അശൈവരുടെ ചോറുണ്ണുകയുമില്ല. അശൈവർ മത്സ്യമാംസം ഭക്ഷിക്കും. ശൈവരുടെ ചോറുണ്ണും. ഇവരുടെ സ്ത്രീകളെ ശൈവൎക്കു ഭാൎയ്യയാക്കികൊടുക്കും. എന്നാൽ പിന്നെ അവൾക്ക അശൈവരുടെ ചോറുണ്ടുകൂടാ. തെക്കൻ‌ദിക്കിൽ വീഥികളിലായി പാൎക്കും. വടക്കോട്ട നായന്മാരെ മാതിരി പ്രത്യേകം പ്രത്യേകം പറമ്പുകളിലാണ. ഇവരുടെ ഉടുപുടവ നായന്മാരെപോലെയാകുന്നു. മറ്റവരേത പഴയ തമിൾ മാതിരിതന്നെ. തിരണ്ടതിന്റെശേഷം വിവാഹമത്രെ പതിവ. എങ്കിലും അതിന്നുമുമ്പും അപൂൎവ്വമല്ല. അമ്മാമന്റെ മകളെങ്കിലും അഛൻ പെങ്ങളുടെ മകളെങ്കിലുമാണ ഭാൎയ്യയാവാൻ ഉത്തമം. ഭാൎയ്യയെ ഉപേക്ഷിക്കാം. പക്ഷെ ഒഴിമുറി അല്ലെങ്കിൽ വിടുമുറി ആധാരം ഭൎത്താവ ഒപ്പിട്ടുകൊടുക്കണം. സ്ത്രീക്ക പിന്നെ നഞ്ചിനാട വെള്ളാളനൊ പാണ്ടിവെള്ളാളനൊ സംബന്ധം തുടങ്ങാം. മരുമക്കത്തായമാണെങ്കിലും പുത്രന്മാൎക്ക അഛന്റെ സ്വാൎജ്ജിതസ്വത്തിൽ നാലാലൊന്നിന്നും മരുമക്കത്തായപ്രകാരം അഛന്ന എന്ത കിട്ടുമായിരുന്നുവൊ അതിന്റെ നാലിലൊന്നിന്നും അവകാശമുണ്ട. ഭാൎയ്യയെ ത്യജിച്ചാൽ അവൾക്കും കുട്ടികൾക്കും ഭൎത്താവിന്ന സ്വാൎജ്ജിതസ്വത്തില്ലെങ്കിൽ പൂൎവ്വസ്വത്തിൽ പത്താലൊരംശത്തിന്ന അവകാശമിരിക്കും. വിധവ പുനൎവ്വിവാഹം ചെയ്യാതിരുന്നാൽ ചിലവിന്നവകാശമുണ്ട. ഉപേക്ഷിച്ചാൽ ഭൎത്താവിന്റെ ജീവകാലത്തോളവും അങ്ങിനെതന്നെ. വിധവയെ സംബന്ധം തുടങ്ങുന്നവൻ അവൾക്ക ഒര ആധാരം ചെയ്തു കൊടുക്കണം. താൻ മരിക്കുമ്പോഴൊ ഉപേക്ഷിക്കുമ്പൊഴൊ ഇന്നത ഒര സംഖ്യ അവൾക്ക കൊടുത്തേക്കാമെന്നായിട്ടു. അതിന്ന എടുപ്പ എന്ന പേർ. ശേഷക്രിയ ചെയ്യേണ്ടത മകനാണ. മകനില്ലെങ്കിൽ മരുമകൻ. പുല പതിനാറാണ. ആ ദിവസങ്ങളിൽ പിണ്ഡകൎത്താവ് പൂണുനൂൽ ധരിക്കണം. അതില്ലെങ്കിലും 16-ാംദിവസം നിശ്ചയം. മകളുടെ മകൻ മരിച്ച പുല മുത്തശ്ശിക്കാകുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/146&oldid=158134" എന്ന താളിൽനിന്ന് ശേഖരിച്ചത്