ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നമ്പിടി.

പുണുനൂൽ ഇല്ലാത്തവരും ഉള്ളവരും ഉണ്ട. ഉള്ളവൎക്ക് പ്രത്യേകം പുരോഹിതനുണ്ട. ഇല്ലാത്തവൎക്ക എളയതാണ. മരുമക്കത്തായമാകുന്നു. പുല പന്ത്രണ്ട. ചിലേടത്ത പത്തും. പൂണുനൂൽ ഉള്ളവരിൽ പ്രമാണി കക്കാട്ട കാരണമുൽപാടാണ. സ്ത്രീകളെ മാന്തലെന്ന വിളിക്കും. കൊച്ചുശീമയിലും മലയാളത്തിലും മനോല്പാണ. പൂണുനൂലള്ളവൎക്ക് ഗായത്രിയുണ്ട. കല്യാണം ആശൗചം മുതലായതിന്നു പുരോഹിതൻ നമ്പൂതിരിയാകുന്നു. താലികെട്ടാൻ സ്വജനം തന്നെയാണ. സ്ത്രീകൾക്ക സംബന്ധം നമ്പൂതിരിമാരും ഉണ്ട. സ്വജാതിക്കാരും ഉണ്ട.

നമ്പൂതിരി.

വിവാഹം തിരളും മുമ്പെ വേണ്ടാ. താലികെട്ടേണ്ടത അഛനാണ. മണവാളൻ വരുന്നസമയം വസ്ത്രങ്ങൾ കൊണ്ടുചെല്ലും. അതിൽനിന്ന നാല എണപ്പുടവ ഇല്ലത്തിനകത്ത കന്യകയുടെ അടുക്കേക്കയക്കണം. രണ്ടു കന്യക ഉടുക്കും. രണ്ടു പുറത്തേക്കുതന്നെ കൊണ്ടുവന്നിട്ടു മണവാളൻതന്നെ ഉടുക്കണം.വഴിയെ മണവാളന്റെ കാൽ അഛൻ കഴുകണം. സ്ത്രീപുരുഷന്മാർ അന്യോന്യം കണ്ടുകൂടാ. കന്യക ഒര വലിയ കുടകൊണ്ടു മറച്ചിറ്റിക്കും. ഭൎത്താവിനെ തൊടാതെ ഒര മാല അങ്ങട്ടകൊടുക്കും. അത ഭൎത്താവ ധരിക്കും. പിന്നെ മാത്രം അങ്ങോട്ടും ഇങ്ങോട്ടും കാണും. പിന്നെ കന്യകയെകൊണ്ട അഗ്നിയെ മൂന്നു പ്രദക്ഷിണം വെപ്പിക്കും. അത കഴിഞ്ഞിട്ട സപ്തപദി. ഇത ഭാൎയ്യയെ കൈപിടിച്ച ഏഴടി നടത്തുകതന്നെ. ഭക്ഷണം കഴിഞ്ഞാൽ അഛൻ മകളെ മടിയിൽ ഇരുത്തി ജാമാതാവോടെ അവളെ നന്നായി രക്ഷിക്കണമെന്നും പറഞ്ഞ ഏല്പിച്ചകൊടുക്കും. വഴിയെ ഇല്ലത്തേക്ക കൊണ്ടുപോകും. മൂന്നുനാൾ ദമ്പതിമാർ തമ്മിൽ വേറിട്ടിരിക്കണം. അഞ്ചാംദിവസം രണ്ടാളും എണ്ണതേക്കണം. ഭാൎയ്യയുടെ മുടി ഭൎത്താവ ചീൎപ്പകൊണ്ടു മാടണം. കളിക്കുംമുൻപെ രണ്ടാളൂം കൂടി ഒര മുണ്ടകൊണ്ട മാനത്തകണ്ണൻ എന്നു പറയുന്ന മീനിനെ പിടിക്കണം ആ സമയം ഒര ബ്രഹ്മചാരി ഭൎത്താവോടെ ചോദിക്കും "ഒര




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/147&oldid=158135" എന്ന താളിൽനിന്ന് ശേഖരിച്ചത്