ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ദക്ഷിണ ഇന്ത്യയിലെ ജാതികൾ
-------------------------
അകമുടയാൻ


എല്ലാ തമിഴ രാജ്യങ്ങളിലും കാണാം. കൃഷിയാണ പ്രവൃത്തി. ചെങ്കൽപേട്ടാ, വടക്കേ ആൎക്കാട, ചേലം, കോയമ്പത്തൂർ, തൃശ്ശനാപള്ളി , ഇവിടെ 30 വൎഷം മുമ്പെയുള്ള എണ്ണമില്ല ഇപ്പോൾ. കാരണം സ്വജാതി വിട്ട ഉയൎന്നിട്ടു വെള്ളാളനായ് തീരുന്നതായിരിക്കണം. തഞ്ചാവൂരിലെല്ലാം ഈ കാലത്തിനുള്ളിൽ എരട്ടിച്ചിട്ടുണ്ട. സംഗതി പക്ഷെ മറവരും കള്ളരും ഈ പേർ എടുത്തതായിരിക്കും. ആചാരങ്ങൾ മിക്കതും വെള്ളാളരുടെതാണ. ചില ജില്ലകളിൽ അകമുടയാൻ എന്ന പേർ വെള്ളാളൻ, പള്ളി, മേളക്കാരൻ ഇവരുടെ പൎ‌യ്യായമായിട്ടുണ്ട ശരിയായ അകമുടയാന്മാരെ കാണാവുന്നത്‌ തഞ്ചാവൂർ, മധുര, തിരുനേൽവേലി ഇവിടങ്ങളിലത്രേ. അകമുടയാൻ, മറവൻ, കള്ളൻ, ഇവരെ തമ്മിലുള്ള ബന്ധത്തെ പറ്റി ഒരു ഇതിഹാസമുള്ളത പറയാം. അഹല്യയുടെ അച്ഛൻ പ്രതിന്ജ ചെയ്തു പോൽ ആയിരം സംവത്സരം വെള്ളത്തിൽ മുങ്ങിയിരിക്കുന്നവനു തന്റെ മകളെ വിവാഹം ചെയ്തു കൊടുത്തേക്കാമെന്നു. ഇന്ദ്രൻ 500 വത്സരം മാത്രം കിടപ്പാൻ കഴിഞ്ഞു. എന്നാൽ ഗൌതമൻ 1000 തികച്ചും കിടന്നു അഹല്യയുടെ ഭൎത്താവാകയും ചെയ്യും. എങ്കിലും ഇവളെ പരിഗ്രഹിക്കെണമെന്നു ഇന്ദ്രൻ ഉറച്ചു പൂവ്വൻകോഴി വേഷമായി അൎദ്ധ രാത്രിക്കു ഗൌതമെന്റെ ആശ്രമത്തിൽ ചെന്ന് കൂകി. പ്രഭാതമായി എന്ന് വിചാരിച്ചിട്ടു ഗൌതമൻ എഴുനീറ്റു സ്നാനത്തിനായി നദിക്കു പോയി. ഈ തക്കത്തിൽ ഇന്ദ്രൻ ഗൌതമവേഷം

                                       1

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jobin എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/15&oldid=158138" എന്ന താളിൽനിന്ന് ശേഖരിച്ചത്