ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്പോൾ തുണിക്കപകരം പട്ടും ഇടും. ശവം ചൂടലയിലേക്ക എടുക്കേണ്ടത അനന്തരവന്മാരാണ. മരിച്ച ആളെക്കാൾ മൂത്ത കുഡുംബങ്ങൾ സംസ്കാരത്തിന ചേരുകയില്ല. ദഹിപ്പിക്കുന്നത മുഴുമൻ മാവിന്റെ വിറകാണ വേണ്ടത. ഇല്ലെങ്കിൽ കുറെ എങ്കിലും വേണം. തടിയിൽ വെച്ചാൽ അനന്തരവൻ തലെക്കലും മകൻ കാല്ക്കലും തീവെക്കണം. അതിന്ന മുമ്പ ശവം മൂടിയ വസ്ത്രത്തിനിന്ന ഒരകഷണം ചീന്തി മൂത്ത അനന്തരവൻ അരയിൽ ഒര ഇരുമ്പിൻകഷണത്തോടുകൂടി വെക്കണം.മകൻ സ്വജാതിയാണെങ്കിൽ അവന്നും കൊടുക്കും. കത്തിത്തുടങ്ങിയാൽ ശേഷക്കാർ കുളത്തിലൊ പുഴയിലൊ മറ്റൊ പോയി കുളിക്കണം. മടങ്ങിപോരുന്നസമയം എല്ലാവരിലും മൂത്തവൻ ഒരു കുടം വെള്ളം കൊണ്ടുപോരും. അത ചുമലിൽ വെച്ചും കൊണ്ട തടിക്ക മൂന്ന പ്രദക്ഷിക്കണം വെക്കണം.ആ സമയം കുടം കുത്തി ഓട്ടപ്പെടുത്തി അതിൽകൂടി വെള്ളം ഒലിച്ചുകൊണ്ടിരിക്കും. ഒടുക്കം കുടം തലക്കൽ ഇട്ട പൊളിക്കും. ദഹനം പകലാണെങ്കിൽ ശേഷക്രിയ അന്നതന്നെ തുടങ്ങും. രാത്രിയാണെന്നവരികിൽ പിറ്റേന്ന. പട്ടനാട്ടുക എന്നൊരു ക്രിയയുണ്ട. കുടപ്പന ഓലയുടെ ഒരു കഷണം തെക്കേമിറ്റത്ത സ്ഥാപിച്ച കുത്തിനിൎത്തുകതന്നെ. ഇത ചിലൎക്ക അസ്ഥിസഞ്ചയനം കഴിയുമ്പോഴാകുന്നു. ചിലൎക്കു ശേഷക്രിയ ആരംഭിക്കുമ്പോഴാകുന്നു. അസ്ഥിസഞ്ചയനം ദുൎദ്ദിനമല്ലാത്ത ഒരു ദിവസം വേണം. മൂന്ന, അഞ്ച, ഏഴ, ഇങ്ങിനെ ഒക്കെ ദിവസങ്ങളിലായിരിക്കും അധികം. ദഹിപ്പിച്ച നാട്ടിൽ ശേഷക്കാൎക്കു നില്പ്പാൻ തരമില്ലാത്തപക്ഷം ദഹനം കഴിഞ്ഞുകൂടുമ്പോൾ അസ്ഥിസഞ്ചയനം കഴിക്കാം. അത കഴിവോളം ഉദകക്രിയ വേണം. അത് കുളത്തിലോ നദിയിലോ കുളിച്ചിട്ട തല തോൎത്താതെയും ഈറൻ വസ്ത്രം മാറ്റാതെയും ആണു. പുല കഴിവോളം വെലി(ബലി) എല്ലാ ശേഷക്കാരും ഇടേണ്ടതാണു. രോഗികളും ഗൎഭ്ഭിണികളും വേണ്ടാ. കുട്ടികൾ മൂത്തവനെ തൊട്ടു നിന്നാലും മതി. അടുത്ത അനന്തിരവന്മാരല്ലാത്തവരും മരണസമയം ഉണ്ടായിരുന്നിട്ടില്ലാത്തവരും അവസാന ദിവസം വെലിയി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/151&oldid=158140" എന്ന താളിൽനിന്ന് ശേഖരിച്ചത്