ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടും. എന്നാൽ ദിവസേന വെലിയിട്ടിട്ടില്ലാത്തവർ ഒടുവിൽ ഇടുമ്പോൾ ബാക്കി തീൎക്കുവാൻവേണ്ടി ദിവസം ഒന്നിന്ന ഓരൊ പിണ്ഡം കണ്ട വെക്കണം. പുലകാലം മരിച്ച്വീട്ടിൽ പോകുന്നവർ പിന്നെ കുളിക്കണം. mഅരണം മുതൽ പുല കഴിവോളം അത്തികുശ്ശി കൂടിയെ കഴിയുള്ളു. പതിഞ്ചാം ദിവസം കൊള്ളിമാസം എന്നൊരു ക്രിയയുണ്ട. ഇതിന്ന എളയത ഉണ്ടായാൽ നന്ന. ചിലർ 41 ദിവസം ദീക്ഷിക്കും. ചിലർ സംവത്സരം. ചിലർ 15-‌ാം ദിവസംതന്നെ സപിണ്ഡി ഊട്ടി അവസാനിപ്പിക്കയും ഉണ്ട. ദീക്ഷകാലം സ്ത്രീസംസൎഗ്ഗം, മദ്യം, മാംസം, മത്സ്യം, പുകേല, ക്ഷൗരം ഇതൊന്നും പാടില്ല. പുലകാലം ദിവസേന പുലക്കാർ കുളിക്ക്മ്പോഴെക്ക വെളുത്തേടൻ അല്ലെങ്കിൽ വണ്ണത്താൻ ചിലൎക്ക് മ്മണ്ണാത്തി ഉടുപ്പാൻ മുണ്ടും തുണിയും കഞ്ഞിപിഴിയാതെ അലക്കി കൊണ്ടുവന്ന കൊടുത്തുകൊള്ളണം, ഇത ദേശവെളുത്തേടന്റെയും മണ്ണാത്തിയുടേയും അവകാശമൊ ബാദ്ധ്യതയൊ ആകുന്നു. ഇതിന്നു അവൎക്ക നല്ല പ്രതിഫലവുമുണ്ട. ബലി തുടങ്ങും മുമ്പും ചിലേടത്ത സഞ്ചയനത്തിൽ നാളും പുരുഷന്മാർ ക്ഷൗരവും ചെയ്യിക്കണം. ഇത ദേശവിളക്കത്തലവൻ അല്ലെങ്കിൽ നാപിതന്റെ അവകാശമാണ. അമ്പട്ടൻ പാടില്ല. ഭാൎയ്യാഭൎത്താക്കന്മാൎക്ക അന്യോന്യം ഉപേക്ഷിക്കാം. 1896-ലെ മലയാം വിവാഹ അക്ട പ്രകാരം വിവാഹം ചെയ്യപ്പെട്ടതയാൽ കോടതികൾമുഖാന്തരമെപാടുള്ളു. ഭൎത്താവ ഉപേക്ഷിക്കുന്നപക്ഷം അവൻ ചിലവിന കൊടുക്കണം. ഉപേക്ഷിച്ചാൽ പിന്നെവിവാഹമൊ സംബന്ധമൊ ആവാം. വിധവാവിവാഹം ആവാം. മദ്യം, മാംസം, മത്സ്യം, ഇത ഉപയോഗിക്കുന്നവരുംഉണ്ട. ഉപയോഗിക്കാത്തവരും ഉണ്ട. ഉപയോഗിച്ചാൽ ഭ്രഷ്ടില്ല. എല്ലാരും മരുമക്കത്തായക്കാരാണ.

നാട്ടുകോട്ടചെട്ടി.

അഛൻ മരിപ്പോളം മകൾ ആയാളെ ഒന്നിച്ച വസിക്കും. പിന്നെ വീട മൂത്ത മകന്ന. അമ്മയുടെ ആഭരണങ്ങളും കട്ടിലും കെടെക്കയും ഒടുവിലെ മകന്ന. ബാക്കി മുതൽ എല്ലാ പുത്രന്മാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/152&oldid=158141" എന്ന താളിൽനിന്ന് ശേഖരിച്ചത്