ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു- 145 -


പണിയൻ

വയനാട്ടിലും ചുരത്തിന്റെ അടിവാരത്തിൽ ഏറനാട, കോഴിക്കോട, കുറുമ്പ്രനാട, കോട്ടയം ഈ താലൂക്കുകളുടെ ഭാഗങ്ങളിലും വസിക്കുന്നവരാണ. ഒര ഭാൎയ്യയെ നടപ്പുളളു. എങ്കിലും എത്ര എണ്ണത്തെ രക്ഷിക്കാൻ കഴിയുമൊ അത്ര എണ്ണം വിരോധമില്ല. വിവാഹത്തിനമുമ്പ പുരുഷൻ പെണ്ണിന്റെ അഛന ആറ മാസകാലം ദിവസേന ഓരൊ കെട്ടു വിറക കൊണ്ടുപോയികൊടുക്കണം. താലികെട്ടേണ്ടത മണവാളന്റെ കുഡുംബത്തിലെ സ്ത്രീകളാകുന്നു. "പണിയൻ ചെമ്മി" (ജന്മി) എന്നൊരുത്തനുണ്ട്. അവൻ സ്ത്രീപുരുഷന്മാരുടെ തലെക്കും കാൽക്കും വെള്ളം വീഴ്ത്തണം. മണവാളൻ ഈ ചെമ്മി വക്കൽ 16 പണവും കോടിവസ്ത്രങ്ങളും കൊടുക്കും. അത ഇവൻ പെണ്ണിന്റെ അഛന കൊടുക്കും. മേലിൽ കൊല്ലംതോറും പെണ്ണിന്റെ അഛനമ്മമാൎക്ക ഒര കാഴ്ചവെക്കണം. ഇല്ലെങ്കിൽ പെണ്ണിനെ തിരികെ ചോദിപ്പാൻ അവൎക്കവകാശമുണ്ട്. ജ്യേഷ്ഠത്തിഅനുജത്തിമാരെയാകട്ടെ മരിച്ചഭാൎ‌യ്യയുടെ സോദരിയെയാകട്ടെ കെട്ടിക്കൂടാ. വിധവാവിവാഹം ആവാം. വ്യഭിചാരാദി കുററങ്ങളെ വിസ്തരിപ്പാൻ പഞ്ചായത്തകാരുണ്ട. ആദ്യം പറഞ്ഞതിന്ന സാധാരണ പിഴ 16 പണവും വിവാഹചിലവും പെണ്ണിന്റെ അഛനമ്മമാൎക്കുള്ള കാഴ്ചയും ആകുന്നു. പ്രസവസംബന്ധമായി ക്രിയ ഒന്നുമില്ല.

ശവം എടത്തോട്ട ചരിച്ചകിടത്തി കുഴിച്ചിടും പ്രേതത്തിന ഭക്ഷണത്തിന അല്പം ചോർ കുഴിയിൽവെച്ച കുഴിമൂടും. ഏഴദിവസം കുഴിയുടെ കുറെ അകലെ ചെമ്മി അല്പം കഞ്ഞികൊണ്ടുപോയിവെച്ച കൈ തട്ടണം. അത ചുററുമുള്ള ദുൎദ്ദേവതകൾ കാക്കരൂപമായിഎടുക്കുന്നു എന്നാണ വിശ്വാസം. ഏഴ ദിവസം കഴിഞ്ഞാൽ നുമ്പ("നോമ്പ") അല്ലെങ്കിൽ തൈപുല എന്ന ക്രിയയുണ്ട. പിന്നെ മൂന്ന കൊല്ലം തുടൎച്ചയായിട്ട മകരമാസത്തിൽ കാക്കപ്പുല അല്ലെങ്കിൽ കരുവെല്ലി എന്ന ഒന്നുണ്ട. ഇതിനൊക്ക കൎമ്മിയായിട്ട ചെമ്മി വേണം. അന്ന ഒര കോമരമെങ്കിലും മരിച്ചവന്റെ ശേഷക്കാരിൽ ഒരു ആണെങ്കിലും ഉറഞ്ഞ വെളിച്ചപ്പെട്ട അരുളപ്പാട ഉണ്ടാകും.

10
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/159&oldid=158148" എന്ന താളിൽനിന്ന് ശേഖരിച്ചത്