ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


- 153 -

പ്രാവശ്യം തുപ്പി അകത്തപോയി ദീപത്തെ വന്ദിക്കണം. ചില പറയർ താനെ ചത്ത ജന്തുക്കളുടെ ശവം തിന്നും. മററുള്ളവർ കൊന്നതിന്റെ മാംസം മാത്രം. എല്ലാവൎക്കും മദ്യം മുഖ്യമാണ. പ്രസവിച്ച സ്ത്രീയെ രണ്ട ആഴ്ച പ്രത്യേകം ഒര ചാളയിൽ പാൎപ്പിക്കും. പത്താം ദിവസം ഒര ബ്രാഹ്മണനോടൊ നായരോടൊ അല്പം പാൽ വാങ്ങി തള്ളയുടേയും കുട്ടിയുടേയും മേൽ തളിക്കും. അത കഴിഞ്ഞാൽ അവൾക്ക പുരയുടെ കോലായിലോളം ചെല്ലാം. ശവം മറചെയ്കയാണ. ഇവർ പോത്തിനെ തൊടുകയില്ല. തൊട്ടാൽ കുളിക്കണം. വ്യഭിചാരം കഠിനകുററമാണ. പുരുഷൻ പിഴ ചെയ്യണം. സ്ത്രീ തീക്കുണ്ടു ചാടിക്കടക്കണം. തിരണ്ടാൽ ഏഴുനാൾ അശുദ്ധി. അന്നും ദൂരെ ഒര കുടിലിൽ ഇരിക്കണം. പറയൎക്ക താലികെട്ടും സംബന്ധവും ഉണ്ട. ആദ്യം പറഞ്ഞത തിരളും മുമ്പ കഴിയണം. താലികെട്ടേണ്ടത അഛൻ പെങ്ങളുടേയൊ അമ്മാമന്റെയൊ മകനാകുന്നു. താലികെട്ടു കഴിഞ്ഞാൽ ഭാൎയ്യാഭൎത്താക്കന്മാർ മണിയറ എന്ന പേരായിട്ട ഒര മുറിയിൽ പോയി കുറേനേരം കഴിഞ്ഞ പുറത്തവരും. (ഇത "വേളിശ്ശേഷ"മായിരിക്കും) പറയൻ പുലയന്റെ ചോറുണ്ണുകയില്ല. ഭാൎയ്യ പ്രസവിച്ചാൽ ഭൎത്താവ ഏഴനാൾ നോൽമ്പ നോല്ക്കണം. ചോറുണ്ടുകൂടാ, കായ്കനിയും കള്ളും റാക്കും മാത്രമെ പാടുള്ളൂ. പ്രസവിക്കാതെ മരിച്ചവളെ വളരെ ദൂരത്ത ഒരെടത്ത കുഴിച്ചിടും. ചുരുക്കം ചിലപ്പോൾ നന്നെ വയസ്സനൊരുത്തൻ മരിച്ചാൽ ദഹിപ്പിക്കയും ഉണ്ട.

പള്ളൻ.

പറയരേപോലെ ഒരു ജാതിയാണ. തഞ്ചാവൂർ, തൃശ്ശിനാപ്പള്ളി, തിരുനെൽവേലി, ഈ ജില്ലകളിൽ അധികമുണ്ട. കോയമ്പത്തൂർ, ചേലം ഇവിടേയും ഉണ്ട. പുരകൾ അടുത്തടുത്ത കൂട്ടമായും ചെറുമച്ചാള പോലെ ഉയൎന്ന ജാതിക്കാരുടെ വാസസ്ഥലത്തനിന്ന വിട്ട അകലേയായും ഇരിക്കും. ഗോമാംസം ഭക്ഷിക്കയില്ല. അതിനാൽ തങ്ങൾ പറയർ, ചക്കിളിയർ, ഇവരിൽ മീതേയാണെന്ന പറയും. സ്ത്രീകൾക്ക അരെക്ക മേല്പട്ട വസ്ത്രമില്ല.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/167&oldid=158157" എന്ന താളിൽനിന്ന് ശേഖരിച്ചത്