ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു- 154 -

കോയമ്പത്തൂര ജില്ലയിൽ ചില ഗ്രാമമുൻസീഫ മജിസ്ത്രേട്ടമാർ പള്ളരുണ്ട. കുട്ടികൾ അമ്മയുടേയും അമ്മാമന്റെയും ഗോത്രമാണ. അഛന്റെതല്ല. മധുരാനാട്ടിൽ ഇവരുടെ തലവന പേർ കുഡുംബൻ എന്നാണ. അവന സഹായമായി കാലാടി എന്നൊരുത്തനും വലിയ ഊരാണെങ്കിൽ വാരിയൻ എന്ന പേരായിട്ട ഒര ദൂതനും ഉണ്ടായിരിക്കും. ഗ്രാമസഭകൂടൽ, ഉത്സവം, വിവാഹം, മരണം, ഇതൊക്കെ ഉണ്ടാകുമ്പോൾ ആളുകളെ വിളിച്ചകൂട്ടേണ്ടത ഈ വാരിയന്റെ ഭാരമാകുന്നു. ഏതെങ്കിലും ഒരു കുഡുംബത്തെ ഭ്രഷ്ടാക്കാനായി വേറെ നിൎത്തിയാൽ വിചാരം കഴിയുന്നവരെക്കും അവൎക്ക ജാതിക്കാർ തീയ്യും വെള്ളവും കൊടുക്കുകയില്ല. അലക്കാനും ക്ഷൌരത്തിനും ആളുണ്ടാകയില്ല. വിചാരം കഴിഞ്ഞ ശുദ്ധമാകുമ്പോൾ വാരിയൻ ശങ്കിതന്മാൎക്ക ഗോമൂത്രം കൊടയണം. ഒരുത്തിയുടെ മേൽ വ്യഭിചാരം ആരോപിക്കപ്പെട്ടാൽ കുററം ചുമത്തപ്പെട്ട പുരുഷനെ ഗ്രാമസഭ മുമ്പാകെ കൊണ്ടുവന്ന ഒരു ഈൎച്ചപ്പലകയോടൊ മറെറാ കെട്ടിയിടും. സ്ത്രീ മുട്ടോളം തുണിയുടുത്തിട്ട ഒരു കൊട്ടയിൽ കുപ്പയൊ കാഠമൊ എടുക്കണം. ചിലപ്പോൾ അവളെ പുളിയിൻ ചുള്ളികൊണ്ട പുറത്ത അടിക്കുകയും ചെയ്യും. കുററം സമ്മതിക്കയും മേലിൽ ഈ വിധം വരികയില്ലെന്ന അവൾ വാക്കാൽ ഏല്ക്കുകയും ചെയ്താൽ പുരുഷന്റെ അരയിലെ ചരട വാരിയൻ അറുത്ത അവനേകൊണ്ട താലികെട്ടലിന്ന ബദലായി സ്ത്രീയുടെ കഴുത്തിൽ കെട്ടിക്കും. കോയമ്പത്തൂരിൽ ഒര പള്ളന്റെ മേൽ കളവകുററം തെളിഞ്ഞാൽ അവൻ ഒരുത്തനെ മുതുകത്ത എടുത്തുംകൊണ്ട സഭ പ്രദക്ഷിണം വെക്കണം. ആ സമയം അവന്റെ പിൻ‌കുടുംമ ഒന്നൊരണ്ടൊ ആൾ പിടിച്ചതൂങ്ങും. ചെകിടത്ത അടിക്കും. മുൻ‌പറഞ്ഞ ദൂതനേകൊണ്ട മുഖത്ത തുപ്പിക്കും. വ്യഭിചാരകനും ഏതാണ്ട ഈ ശിക്ഷ തന്നെ. തിരണ്ട പെണ്ണിന കോയമ്പത്തൂര ഏഴ ദിവസം അശുദ്ധിയാണ. പ്രത്യേകം കുടിലിൽ പാൎക്കണം. പിന്നെ മൂന്ന ദിവസം പുരയുടെ കോലായിൽ ഒര മൂലയ്ക്കൽ കഴിച്ചകൂട്ടണം. വിവാഹത്തിന അല്പം മുമ്പ മണവാളൻ പെട്ടന്ന എറങ്ങി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/168&oldid=158158" എന്ന താളിൽനിന്ന് ശേഖരിച്ചത്