ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ശ്മശാനത്തിലേക്ക് പോകുന്ന വഴിയിൽ നാലാം ദിവസം ചോറഉം മീനും കൊണ്ടെവെക്കും. ശേഷക്രിയെക്ക് കൂടിയവർ മാവിൻറെ തോലിന്മേൽ ചാണകം തേച്ച് അത് തങ്ങടെ ദേഹത്തിൽ തളിച്ച് കുളിച്ചാൽ ശുദ്ധമായി. ബോൻദാ അല്ലെങ്കിൽ നഗ്ന പോരോജാ വൎഗ്ഗക്കാർ ശവത്തോടുകൂടി മരിച്ച ആളുടെ ആഭരണങ്ങൾ ചിലത് ദഹിപ്പിച്ച് കളയും. ബാക്കി മക്കൾക്കൊ മകൻറെ ഭാൎ‌യ്യക്കൊ കൊടുക്കും. പുല മുന്ന് ദിവസമാണ്. ആ കാലം വയലുകളിൽ പോകുകയില്ല. 4-ാം ദിവസം ആമണക്കെണ്ണയും മഞ്ഞളും തേച്ചുകുളിക്കും. പെറ്റ അശുദ്ധി എട്ട് മുതൽ പതിനാറ്വരെ ദിവസം നില്ക്കും. ശിശുവിൻറെ പൊക്കിൾ കൊടി വീഴുന്നതിൻറെ അവസ്ഥപോലേയാണ്. ഈ കാലം തള്ളെക്ക് യാതൊന്നും തൊട്ടുകൂടാ. സ്ത്രീപുരുഷന്മാർ ഒരുമിച്ചാണ് ഭക്ഷിക്കുക. പുരുഷന്മാരുടെ എലൈക്ക് സ്ത്രീകൾ ഇരിക്കുകയില്ല. ബഗഡ. വിശാഖപട്ടണം ജില്ലയിൽ "ശുദ്ധജല" മുക്കുവർ. യന്ദ്രികാ പൎവ്വതത്തിൽ സമുദ്രത്തിൽനിന്ന് 5,188 ഫീറ്റമീതെമടം എന്ന പേരായ ഊരിന്നരികെ മച്ചെരുനദിയിൽ ഒരു കയം ഉണ്ട്. അതിലെ (mahseer) മത്സ്യങ്ങൾ പലേ വലിപ്പമായിട്ടുണഅട്. ഇവ വളരെ എണങ്ങിയതാണ്. വലിയവ മനുഷ്യരുടെ കയ്യിൽനിന്ന് എരതിന്നും. തൊട്ടു തടവായനയക്കയും കൂടി ചെയ്യും. ബഗഡൎക്ക് വിവാഹം ഋതുവിന്ന മുന്പും പിന്പും ആവാം. അമ്മാമൻറെ മകളെ വിവാഹം മുഖ്യം വിവാഹസമയം പെണ്ണിൻറെ ആങ്ങള അളിയനെ അടിക്കണം. എന്നാൽ അവന് രണ്ട് കോടി വസ്ത്രം കിട്ടുകയും ചെയ്യും. വൈഷ്ണവർ ദഹിപ്പിക്കും ശൈവർ ഇരുത്തി കുഴിച്ചിടും. ബധൊയി. ഒരിയാദേശത്ത ആശാരിയാകുന്നു. വിവാഹത്തിൻറെ 6-ാം ദിവസം ജാമാതാശ്വശുര വീട്ടിൽനിന്ന് ഓടിപോകും. നീരസംപോലെ. അളിയനൊ മറ്റൊ തിരഞ്ഞപോയി കണ്ടുപിടിക്കും.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/182&oldid=158174" എന്ന താളിൽനിന്ന് ശേഖരിച്ചത്