ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വടുകരുടെ ഊരുകളിൽ പ്രസവച്ചകിടപ്പാൻ പ്രത്യേകം ഒരു പുരയുണ്ട്. ഋതുശാന്തികാലത്തിന് ഏതാനും മാസം മുന്പ് പെണ്ണിനെ കറുത്തവാവിന് 4-5 ദിവസം മുന്പ് ഒരു വെളളിയാഴ്ച അവിടേക്കയക്കും. കുടിലിന്ന പേർ ഹൊലകുടി (പുലകുടി) എന്നാണ്. തിരണ്ടാൽ ഒരു രാത്രി അതിൽ ഇരിക്കണം. പിറ്റേന്ന് പഴയ വസത്രങ്ങൾ അവിടെ ഇട്ടിട്ട പുതുവസ്ത്രം ധരിച്ച വീട്ടിൽ പോകാം. ബാലചന്ദ്രനെ കണ്ടെ വീട്ടിന്നുള്ളിൽ കടന്നുകൂട്. വടുക സ്ത്രീകൾക്ക് ആൎത്തവ അശുദ്ധി 5 ദിവസമുണ്ട്. രാവിലെ മുഖX കഴുകുംമുന്പായാൽ അന്നേത്തെ ദിവസം കണക്ക്കൂട്ടും. പിന്നേയായാൽ 6 ദിവസം വേണം. 3ാം ദിവസം പച്ചവെള്ളത്തിൽ കുളിക്കണം. 4ാം ദിവസം കുളിച്ച് വസ്ത്രം മാറ്റം. ബാലികാ വിവാഹം ദുൎല്ലഭം. സ്ത്രീക്ക് ഇഷ്ടപോലെ ഭൎത്താവിനെ മാറ്റാം. " സ്വജനത്തിൽ" എത്ര ആളുമായും രമിക്കാം. ഒരുവന് അനേകം ഭാൎ‌യ്യയാവാം. വിധവാ വിവാഹം ഉണ്ട്. മരിച്ച ഭൎത്താവിൻറെ സോദരനെ എടുക്കാം. ഭൎത്താവ് ഹാജരില്ലാത്ത കാലത്ത് അവൻറെ അളിയന്മാരെ പരിഗ്രഹിക്കേണ്ടത് മാൎ‌യ്യാദയാകുന്നു. ഭാൎ‌യ്യക്കെ ഭൎത്തവേക്കാൾ പ്രായം ഏറുക സാധാരണയാണ്. അവന് പ്രായമാകുന്നവരെ അവളുടെ അച്ഛൻറെ പെങ്ങളുടെ മകനോടൊ മറ്റ് അവൾക്ക് അനുരാഗമുള്ളവനോടൊ കൂടി രമിക്കാം. പ്രഥമഗൎഭം 7ാം മാസത്തിൽ ഒരു ക്രിയയുണ്ട്. അത് ചെയ്തല്ലാതെ അച്ഛന് കുട്ടിയുടെ മേൽ അവകാശം സിദ്ധിക്കയില്ല. ആദ്യത്തെ പ്രസവം വീട്ടിന്നകത്തെ പാടില്ല. കോലായി മറച്ച് കെട്ടി അതിൽവേണം. പ്രസവിച്ചാൽ വീട്ടിൻറെ പുറത്തെ മുറിയിൽ കൊണ്ടുപോകും. ഉള്ളിൽ കടക്കാൻ ബാലചന്ദ്രനെ കണ്ടിട്ടുവേണം. അച്ഛൻറെ വീട്ടിൽ പ്രസവിച്ചാൽ ഒരു മാസത്തിനുള്ളിൽ നല്ല നാൾ നോക്കി ഭൎത്താവിൻറെ വീട്ടിലേക്കു പോകും. അവിടെ ഒരു വിളക്കിന്നരികെ ഒരു വൃദ്ധൻ നിൽക്കും. അവൻ കുട്ടിയുടെ ശിരസ്സിൽ കാൽ വെക്കണം. നാമകരണം 7.9.11 നാൾ ആകുന്നു. അപ്പോൾ തന്നെ പാൽ കൊടുക്കണം. 7ാം മാസത്തിൽ ആണിന്നും പെണ്ണിന്നും ക്ഷൌരം. ആദ്യം അമ്മ രോ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/185&oldid=158177" എന്ന താളിൽനിന്ന് ശേഖരിച്ചത്