ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ആവാം. പിറ്റേന്ന് സ്ത്രീപുരുഷന്മാർ കുളിക്കുന്നതിൽ ഈ വെള്ളം ഉപയോഗിക്കണം. കല്യാണദിവസം പുരുഷൻ പെണഅണിൻറെ വീട്ടിലേക്കു പോകും. അവളുടെ ആങ്ങള എതിരേറ്റ കൂട്ടികൊണ്ടുപോകണം. പുരുഷൻറെ തലയിൽ പെണ്ണ് അല്പം അരിയും ഉപ്പും ഇടണം. അവരുടെ കയ്യുകൾ ചേൎത്തിട്ട ഒരു മഞ്ഞച്ചരടകൊണ്ട് കെട്ടും. രണ്ടാളുടേയും തലയിൽ 7 പ്രാവിശ്യം മഞ്ഞഗുരുതി ശംഖXകൊണ്ടു ചാരമം. രണ്ടാളുടേയും കൈകൾ പെണ്ണിൻറെ ആങ്ങളയുടെ ഭാൎ‌യ്യ കോൎത്തപിടിച്ച വേദി 7 പ്രദക്ഷിണം വെക്കണം. പിന്നെ പുരോഹിതൻ ഇങ്ങിനെ വിളിച്ചു പറയണം. "ചട്ടിയുടെ കരി ക്ഷണം തുടച്ചുകളയാം. എന്നാൽ വിവാഹബന്ധം നിലനിലക്കുന്ന ഒന്നാണ്. സംബന്ധം ഏഴ് തലമുറനിൽക്കും." വിധവാവിവാഹം ആവാം. മരിച്ച ഭൎത്താവിൻറെ അനുജനെ വിവാഹം ചെയ്യേണ്ടതാണ്. അവൻറഎ അനുമതിയോടെ ആരെ എങ്കിലും ഇഷ്ടപോലെ വിവാഹംചെയ്യാം. തിരണ്ടാൽ ഏഴാംദിവസം കുളത്തിൽ കുളിക്കണം. ശവദഹിപ്പിക്കുകയും മറചെയ്കയും ആവാം. മരിച്ചവൻറെ വിധവ ശവത്തിൻറെ കണ്ണിന്മേൽ അരിയും കുറെ തീയ്യും ഇടണം. പ്രായംചെന്ന സ്ത്രീയുടെ കാൎ‌യ്യത്തിൽ ഇത് ചെയ്യേണ്ടത് മകൻറെ ഭാൎ‌യ്യയത്രെ. മറ ചെയ്ത കഴിഞ്ഞാൽ കുഴി മൂടി അതിന്മേൽ ഒരു പുരുഷൻറെയും സ്ത്രീയുടേയും കോലം വരവിച്ച അതിന്മേൽ എല്ലാരും മണ്ണ് ഇടും. "നീ ഞങ്ങളോടൊന്നിച്ചു പാൎത്തിരുന്നു. ഇപ്പോൾ ഞങ്ങളെ വിടും ജനങ്ങളെ ഉപദ്രവിക്കരുതെ" എന്നു പറഞ്ഞും കൊണ്ട്. മടങ്ങി വീട്ടിലെത്തിയാൽ ചുറ്റും ചാണകം തളിക്കും. തങ്ങളുടെ കാലിന്മെലും. എന്നിട്ടു കള്ളുകുടിക്കും. പിണ്ഡം വെക്കുന്നത് ശ്മശാനത്തിലൊ വീട്ടു മിറ്റത്തൊ ആവാം. 10-ാംദിവസം പുരോഹിതൻ(ധിയനി) വന്നിട്ട് ഒരു ഏരിയുടേയൊ കുളത്തിൻറെയൊ കരെക്ക് ഏഴുപ്രാവിശ്യം ചോറുണ്ടാക്കണം. അത് അത്ര ചട്ടിക്കഷണങ്ങളിലാക്കി നിവേദിക്കണം. ഒരു വസ്ത്രം വിരിച്ചിട്ട അതിൽ അന്നും, ഫലങ്ങൾ, ഒരു ശാഖാ ഇത്യാദിവെച്ച മരിച്ച ആൾക്ക് നിവേദിക്കണം. പിന്നെ ഇതൊക്കെ മകൻ ഒരു പുതുക്ക
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/190&oldid=158183" എന്ന താളിൽനിന്ന് ശേഖരിച്ചത്