ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പ്പമരം തൊടുകയില്ല. ആരും കൂലിക്ക് കൃഷിപ്പണി എടുക്കയില്ല. വളരെ വിശ്വാസയോഗ്യരാണ് ബെള്ളർ. ദക്ഷിണകന്നടത്തിൽ കൊട്ടയും പായും ഉണ്ടാക്കുന്നവരാകുന്നു. ഭാഷ കൎണ്ണാടം. അളിയസന്താനക്കാർ. വിവാഹമോചനം അത്ര എളുപ്പമല്ല. ഭൎത്താവ് ഉപേക്ഷിച്ചാൽ പിന്നെ വിവാഹമില്ല. വിധവമാൎക്ക് ആവാംതാനും മദ്യമാംസം ആവാം. ഗോമാംസം പാടില്ല. ബേടർ (ബോയ) കൎണ്ണൂൽ, ആനന്തപൂർ, മുതലായെടങ്ങളിൽ കാണാകുന്നു. ചിലർ തെലുങ്കർ, ചിലർ കൎണ്ണാടകം. മുന്പ് വളരെ പരാക്രമശാലികളായിരുന്നു. ഇപ്പോൾ കൂട്ടായ്മകവൎച്ചക്ക് കൂറേശ്ശ വാസനയുണ്ട്. ചിലർ ആശാരികൾ, ചിലർ കൊല്ലന്മാർ ആയിട്ടുണ്ട്. ചിലർ കോഴി, മദ്യം ശീലിക്കും. ചിലർ ഇല്ല എന്നല്ല കള്ളെടുക്കുന്ന മരമായ ഈത്തയുടെ ഓലകൊണ്ടുണ്ടാക്കുന്ന പായയിൽ ഇരിക്കകൂടി ഇല്ല. രണ്ട് ഉപജാതികാരുണ്ട്. ഒരുമിച്ച് ഭക്ഷിച്ചാലും ഒര് പന്തിയിലിരിക്കയില്ല. കോഴിയേയും പോൎക്കിനേയും തിന്നാത്തവർ ഗോമാംസം ഭക്ഷിക്കും. ആൺകുട്ടിക്ക് 10-12 വയസ്സായാൽ "മാൎക്കും" ചെയ്യും ഹിന്തുക്കളാണതാനും. ലിംഗഛേദനത്തോടുകൂടി പഞ്ചഗവ്യാ മുതലായ ആചാരങ്ങളും ഉണ്ട്. ആൎത്തവം, പ്രസവകാലങ്ങളിൽ സ്ത്രീകളെ വീട്ടിനകത്ത് നിൎത്തുകയില്ല. "മാൎക്കം" ചെയ്യുന്നത് ഒത്താനല്ല സ്വജനമാണ്. 11 ദിവസം പ്രത്യേകിച്ച് ഒരു പുരയിലാക്കും. ആരും തൊടുകയില്ല. ഒരു കല്ലിന്മേലാണ് ഭക്ഷണം കൊടുക്കുക. 12-ാം ദിവസം കല്ല് വലിച്ചെറിയും. തിരണ്ട പെണ്ണിൻറെ കാൎ‌യ്യത്തിലും ഇങ്ങിനെതന്നെ. ഇവരെ വാൽമീകിയുടെ സന്താനങ്ങളാണത്രെ. ചില കൂട്ടരിൽ സ്ത്രീകൾക്ക് മുഖത്തും കൈത്തണ്ടയിന്മേലും പച്ച കുത്തും, രഥം, തേൾ, കരിങ്ങണ്ണി, ഹനുമാൻ, തത്ത ഇത്യാദി, പുരുഷന്മാൎക്ക് ചുമലിൽ ചന്ദ്രമുദ്ര, ശംഖമുദ്ര, ഇതകൾ ചൂടുവെക്കും. സ്ത്രീകൾക്ക്
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/194&oldid=158187" എന്ന താളിൽനിന്ന് ശേഖരിച്ചത്