ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചൂടുവെച്ചാൽ അവർ ദേവദാസികളായി. കുഡൂംബത്തിന്ന പുരുഷസന്താനമില്ലാഞ്ഞാൽ ഇങ്ങിനെ ചെയ്യും. പെൺകുട്ടികൾക്ക് ദീനമുണ്ടായാൽ പ്രാൎത്ഥനയായിട്ടും. ഇങ്ങിനെത്തെ ഒരു സ്ത്രീക്ക് പുത്രനുണ്ടായാൽ അവൻ അവളുടെ അഛൻറഎ വംശത്തിൽ ചേരും. ബേടൎസ്ത്രീകൾ ചിലപ്പോൾ മുസൽമാൻറെ വെപ്പാട്ടിയായിരിക്കും. ചില ബേടർ മുഹറം കാലത്ത് മുസൽമാന്മാരേ പോലെ കഴുത്തിൽ ഒരു ചരട് കെട്ടും. മുഹറം കഴിഞ്ഞാൽ കുളിച്ചല്ലാതെ വീട്ടിൽ കടക്കയുമില്ല. നാഗങ്ങളെ പൂജിക്കുകയും ഉണ്ട്. കൊല്ലത്തിൽ ഒരിക്കൽ "കാരണവന്മാൎക്ക് കൊടുക്കകലും" ഉണ്ട്. ഇവൎക്ക് ബ്രാഹ്മണർ ക്രിയകൾക്കാവശ്യമില്ലെങ്കിലും ബ്രാഹ്മണൎക്ക് ചിലതിന്ന് ഇവർ കൂടാതെ കഴിവില്ല. ബെല്ലാരി ജില്ലയിൽ ഭൂതബലി ചെയവാനായ്ക്കൊണ്ട് മാന്യം അല്ലെങ്കിൽ ഇനാം ഭൂമിയുണ്ടത്രെ. ക്രിയ ചെയ്യുന്നവൻ അൎദ്ധൎത്രിക്ക് ക്ഷൌരം ചെയ്യിച്ച് ഒരു ആട്ടിനേയൊ പോത്തിനേയൊ അറുത്ത അതിൻറെ രക്തം ചോറ്റഇൽ കൂട്ടി ഉരുട്ടി ഉരുളകളാക്കി ഊരിൽ എല്ലാടവും ഇടണം. അതിന് അവൻ പുറപ്പെടുന്പോൾ സകലരും വാതിലടച്ച് അകത്ത് പോകും. വിവാഹ ദിവസം സ്ത്രീപുരുഷന്മാർ ഒരു തറയിൽ ഇരിക്കും ഭാൎ‌യ്യയുള്ള അഞ്ച് പുരുഷന്മാർ പുരുഷൻറെ കാലടി, മുട്ടുകൾ, ചുമൽ, തല, ഇവിടെ അക്ഷതം ഇടണം. സുമംഗലിമാരായ അഞ്ച് സ്ത്രീകൾ പെണ്ണിനും ഇങ്ങിനെ ചെയ്യണം. കൂടിയ ബേടരുടെ എല്ലാരുടേയും സമ്മതത്തോടുകൂടി പുരുഷൻ സ്ത്രീക്ക് താലികെട്ടണം. ചിലേടത്ത് താലികെട്ടുന്നത് ബ്രാഹ്മണനാണ്. അമ്മിയിന്മേൽ കാൽ വെക്കുന്ന നടപ്പം ഉണ്ട്. "പാണിഗ്രഹെപൎവ്വതരാജപുത്ൎ‌യ്യാഃ പാദാംബുജംപാണിതലദ്വയേന തംശ്മാനമാരോപയതഃസ്മരാരെ മ്മന്ദസ്മിതംമംഗളമാതനോതം" ഇത് ഇവിടെ സ്മരിക്കുന്നു. രണ്ടാം ദിവസം വയ്യുന്നേരം സ്ത്രീപുരുഷന്മാർ വീട്ടിനകത്ത് ഇരിക്കും. അവരുടെ അടുക്കെ വലിയ ഒരു പിത്തളപാത്രം നിറ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/195&oldid=158188" എന്ന താളിൽനിന്ന് ശേഖരിച്ചത്