ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ച്ച ചക്കരയും തൈരും ചേൎത്തതായ ചോർ വെക്കും. അതിൽനിന്ന അല്പം സ്ത്രീപുരുഷന്മാൎക്ക് കൊടുത്തിട്ട കൊണ്ടെവെച്ച സ്ത്രീകൾ പോകും. വഴിയെ അഞ്ച് ബേടർ വന്ന് തലപ്പാവ നീക്കിപാത്രത്തിന്ന് ചുറ്റും ഇരുന്ന് എടത്തേ കൈകൊണ്ട പാത്രം തൊടും. വലത്തേ കൈകൊണ്ട ക്ഷണം ക്ഷണം വാരിത്തിന്നുകയും ചെയ്യും. ഈ ക്രിയെക്ക് ചിലപ്പോൾ സ്ത്രീകളും ചേരും. ഈ വാരിത്തീൻ കൂടിയവരൊക്കെ നോക്കിനില്ക്കു. വാരിപ്പോക്കുന്ന മദ്ധ്യേ എടത്തൊണ്ടയിൽ പോകയൊ ഭക്ഷിച്ചവൎക്കാൎക്കെങഅകിലും ഏതാനും മാസത്തിനുള്ളിൽ വല്ല രോഗം പെടുകയൊ ചെയ്താൽ പെണ്ണിൻറെ നടപ്പദോഷമാണ് കാരണമത്രെ. ഒരുവന് ജ്യേഷ്"ത്തിയേയും അനുജത്തിയേയും വിവാഹം ചെയ്യാം. ആദ്യം ജ്യേഷ്"ത്തിയെ വേണം മാത്രം. വിധവാ വിവാഹമില്ല. എങ്കിലും ഒരു പുരുഷൻറഎ കൂടെപോയി താമസിക്കുകയും അവനിൽ സന്താനം ഉണ്ടാകുകയും ആം. അങ്ങിനെ ചെയ്യും മുന്പ് സ്വജാതികാൎക്ക് ഒരു വിരുന്ന് കൊടുക്കണം. ഇല്ലെങ്കിൽ വഴിയെ എങ്കിലും ചെയ്യണം. അല്ലാഞ്ഞാൽ ജാതിഭ്രഷ്ടണ്ടു. ജനിക്കുന്ന കുട്ടികളഎ ഔരസന്മാർ വിവാഹം ചെയ്കുയുമില്ല. കന്നടം ജില്ല ഹോസ്പ്റ്റിലുള്ള ഊരു ബേടർ മരിച്ചാൽ ശവം സ്വജനങ്ങൾ കൊണ്ടുപോകണം. മരിച്ചവൻറെ പുത്രന്മാർ ശവത്തിൻറെ വായിൽ ഓരൊ മുക്കാൽ പയിസ്സ ഇടണം. മറചെയ്തു കഴിഞ്ഞാൽ തലെക്കൽ അഞ്ച് മുക്കാൽ ഇടണം. ഒരു കുടത്തിൽ വെള്ളം നിറച്ചിട്ട് കടത്തിന് ഒരു ദ്വാരം ഉണ്ടാക്കി അതോടുകൂടി മൂത്തമകനൊ ഉറ്റ സംബന്ധിയൊ 3 പ്രദക്ഷിണം വെക്കണം. പിന്നെ കുടം തലെക്കുമീതെ ശ്മശാനത്തിലേക്ക് എറിഞ്ഞിട്ട മറിഞ്ഞ നോക്കാതെ വീട്ടിൽ പോകണം. മരിച്ചവന് അവകാശി ഇല്ലാത്ത പക്ഷം ഈ ക്രിയ ചെയ്തവന്നാകുന്നു മുതലവകാശം. മറചെയ്തു സ്ഥലത്ത് കാക്കലും തലെക്കലും നടുവിലുമായി 3 കല്ല് മൂന്നാം ദിവസം കുഴിച്ചിട്ടിട്ട് അതിന്മേൽ നൂറ് തേക്കണം. ഒരു സ്ത്രീ കുറെ ഭക്ഷ്യങ്ങൾ കല്ലുകളുടെ മുന്പിൽ വെക്കും. അത് കാക്ക മാത്രമെ തിന്നാവൂ-മൈസൂരിൽ ദഹിപ്പിക്കുന്നു നടപ്പുണ്ട്.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/196&oldid=158189" എന്ന താളിൽനിന്ന് ശേഖരിച്ചത്