ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊടുക്കും. 2 ദിവസം കഴിഞ്ഞാൽ പെണ്ണിൻറെ അഛനമ്മമാർ ഇങ്ങോട്ട് വരണം. വഴിയെ കല്യാണം അതിന് ഒന്പതദിവസം മുന്പ് ആണിൻറെ അഛനമ്മമാർ കുറെ നെല്ലുംരണ്ടുറുപ്പികയും കൊണ്ടപെണ്ണിൻറെ വീട്ടിൽ ചെല്ലണം. അന്ന് അവിടെ സദ്യ കല്യാണത്തിങ്കൽ സ്ത്രീപുരുഷന്മാരുടെ വസത്രങ്ങൾ കൂട്ടികെട്ടും. ചെറുവിരലുകൾ കൂട്ടിപിണെക്കും. അവരെ ആവണക്കെണ്ണ തേപ്പിച്ച പന്തലിൻറെ ഒരു കാലോട് കെട്ടിയ കുടത്തിലെ മഞ്ഞഗുരുതികൊണ്ട് കുളിപ്പിക്കും. വിധവാവിവാഹം ആവാം. ജ്യേഷ്ടൻറെ വിധവയെ അനുജൻ കെട്ടുകയും ചെയ്യും. അന്യനെയാണ് കല്യാണം ചെയ്തുതെങ്കിൽ മദ്യം, ആടി, അരി ഇതകൾ ജാതിക്കാൎക്ക് പിഴ ചെയ്യണം. പകരത്തിൽ 5 ഉറുപ്പികയായാലും മതി. ഭാൎ‌യ്യയെ ത്യജിക്കാം. ത്യജിച്ചാൽ അവൾക്ക് കുറെ നെല്ലാം ഒരു കോടിവസ്ത്രവും ഒരു ഉറുപ്പികയും കൊടുക്കുക പതിവാണ്. സ്ത്രീ അങ്ങൊട്ടാണ് ഉപേക്ഷിച്ചതെങ്കിൽ അവളുടെ പിന്നെത്തെ ഭൎത്താവ് 20 ഉറുപ്പിക് ആദ്യത്തെ ഭൎത്താവിന് കൊടുക്കണം. അതിന് രണ്ട് ഭൎത്താക്കന്മാരും സ്ത്രീയും ചേരും. ശവം ദഹിപ്പിക്കുകയാണ്. പുല 10 ദിവസം. ആ കാലം യാതൊര് കൃഷിപ്രവൃത്തിയും പാടില്ല. മരിച്ച ആളുടെ വംശത്തിൽ വെപ്പും ഇല്ല. സംബന്ധിവംശക്കാരാരാനും ഭക്ഷണം കൊടുക്കണം. ദഹനത്തിൻറെ പിറ്റെന്ന് ശ്മശാനത്തിൽ മണൽകൊണ്ടു തറയുണ്ടാക്കി അതിൽ അരയാലൊ പേരാലൊ കുഴിച്ചിട്ട ഒരു കുടത്തിന ദ്വാരമുണ്ടാക്കി അതിൽകൂടി നനെക്കണം. 10ാം ദിവസം കുളിച്ചിട്ട് കുറെ മലരും ഒരു കുടവും ശ്മശാനത്തിൽ കൊണ്ടുപോയിവെക്കണം. ഇവരിൽ പലരും വിവാഹത്തിങ്കലും പിന്നീടും പൂണുനൂൽ ധരിക്കും. കൃഷിയിൽ വിദഗ്ദ്ധന്മാരാണ്. ഉയൎന്ന് ജാതിയുമാണ്. ബൊന്തുക്ക കൃഷ്ണാ, ഗുണ്ടൂർ ഈ ജില്ലകളിലുണ്ട്. ഇവരുടെ കുട്ടികൾക്ക് നാമകരണം രസമുണ്ട്. കുട്ടി ജനിക്കുന്പോൾ അടുത്തെങ്ങാൻ പ്രമാണപ്പെട്ട സൎക്കാരുദ്യോഗസ്ഥനൊ മറ്റൊ ഉണ്ടായിരുന്നാൽ അവരുടെ പേരിടും. കൽക്കട്ടർ, താസിൽദാർ, കൎണ്ണൽ, ഗവ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/198&oldid=158191" എന്ന താളിൽനിന്ന് ശേഖരിച്ചത്