ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്ണർ, ഇന്നീസ്സ, സുപ്രഡേണ്ട, ആചാൎ‌യ്യർ, ഇങ്ങിനെ. ചില സമയം നഗരത്തിൻറെയും ദിക്കിൻറെയും പേരിടും. അവിടെ ജനിച്ചാലും മതി അവിടെ പോകുവാൻ പ്രാൎത്ഥിച്ചിട്ടുണ്ടായിരുന്നാലും മതി. ഉദാഹരണം, ഹൈദൎബാദ. ചെന്നപട്ടണം, തിരുപ്പതി, മധുര. ജനനസമയം തത്തയെ ആരൊ കൊണ്ടുചെന്ന് അതിനാൽ കട്ടിക്ക്പേര് തത്ത എന്നായി. ഒരു കുട്ടി ജനിക്കുന്പോൾ ആരൊ ഓടക്കുഴൽ വിളിക്കുകയായിരുന്നു. അതുകൊണ്ട് കുട്ടിക്ക് പേർ വേണു. തൎക്കങ്ങൾ തിൎക്കാൻ തിളച്ചിരിക്കുന്നു ചാണകവെള്ളത്തിൽനിന്ന് ഒരു അടെക്ക് എടുക്കുക എന്നൊരു നടപ്പുണ്ട് ("കൈമുക്കൽ"). വിവാഹം ഋതുശാന്തിക്ക് മുന്പ് വേണം. പിന്നെയാണ് പുരുഷനെ സ്വീകരിച്ചതെങ്കിൽ വിവാഹക്രിയ ഇല്ല. കല്യാണം 5 ദിവസം നിൽക്കും. ഒന്നാംദിവസം ഒരു പിത്തളപാത്രത്തിൽ മഞ്ഞഗുരുതി നിറച്ച് അതിൽ സ്ത്രീധനവും ഇട്ട് കഴുത്തിന് ഒരു ചരടും ചുറ്റി അന്യഗോത്രത്തിലുള്ള ഒരു സുമംഗലിയെകൊണ്ട് എടുപ്പിച്ച് വാദ്യഘോഷത്തോടുകൂടി പെണ്ണിൻറെ വീട്ടിൽ പോകണം. പണം ഗ്രാമതലയാളിയായ ബിപ്പാടി എന്നവൻ വക്കൽ കൊടുക്കും. ഗുരുതി നിലത്ത് തൂക്കുകയും ചെയ്യും. സ്ത്രീധനം പെണ്ണിൻറെ അച്ഛനമ്മമാരും അമ്മാമനും ബിപ്പാടിയും ജാതിക്കാരും എടുക്കും. കല്യാണസ്ഥലത്തേക്ക് ഒരു പോൎക്കിനെ തണ്ടിട്ടു എടുത്ത് കൊണ്ടുപോകണം. ജാതിക്കാരും മേൽപറഞ്ഞ സുമംഗലിയും അതിനെ പ്രദക്ഷിണം വെക്കണം. പന്നിയുടെ കഴുത്തിൽ ഒരു ചരട്കെട്ടിച്ചിട്ട മണവാളൻറെ വീട്ടിൽ കൊണ്ടുപോകും. അവിടുന്ന് അതിനെ കൊന്നിട്ട രണ്ട് ഓഹരിയാക്കിയതിൽ ഒന്ന് പെണ്ണിൻറെ കൂട്ടകാൎക്ക് മറ്റേത് പുരുഷൻറെ കൂട്ടുൎക്കും പുരുഷൻറെ കൂട്ടരേത് അന്നുതന്നെ പാകം ചെയ്ത് ഭക്ഷിക്കും. പെണ്ണിൻറഎ വീട്ടിൽ ഒരുപന്തലും തറയും വേണം. അതിനുള്ള സാമാനങ്ങൾ ഏഴ് സ്ത്രീകൾ കൊണ്ടുവരണം. പുരുഷൻറെ വീട്ടിലും പന്തലും തറയും വേണം. സാമാനം കൊണ്ടുവരേണ്ടത് ഒന്പത് പുരുഷന്മാർ. രാത്രി ഭക്ഷണം കഴിഞ്ഞാൽ ഇരുകക്ഷികളുടേയും ചാൎച്ചക്കാരായ ചിലർ തൊറസ്സായ ഒരു സ്ഥലത്തേക്കു ചെല്ലണം. അവിടെ ബി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/199&oldid=158192" എന്ന താളിൽനിന്ന് ശേഖരിച്ചത്