ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പ്പാടിയും ഏതാനും ചിലരും ഉണ്ടായിരിക്കും. ബിപ്പാടിയുടെ സമീപം രണ്ട് കുടവും രണ്ട് എരുക്കുമാലയും ഉണ്ടായിരിക്കും. സ്ത്രീ പുരുഷ അഛന്മാർ മാലെക്ക് ചോദിക്കും കല്യാണത്തിങ്കൽ ശണ്"യുണ്ടാകുയില്ലെന്ന് അവരെ ഉറപ്പ് പറഞ്ഞാൽ ബിപ്പാടി മാലകൾ കൊടുക്കുകയും ചെയ്യും. സ്ത്രീപുരുഷന്മാർ പുരുഷൻറെ വീട്ടിൽ ഉണ്ടാക്കിട്ടുള്ള തറമേൽ ഇരിക്കും. പുരോഹിതൻ മാലകൾ അവരുടെ നെറ്റിയിൽ കെട്ടും. ഒന്പത് പുരുഷന്മാരും ഏഴ് സ്ത്രീകളും തറയുടെ സമീപം നിൽക്കും. അവരെ ചരടുകൊണ്ട് ഏഴു ചുറ്റണം.ഇത് മുറിച്ചിട്ട പുരോഹിതൻ പെണ്ണിനും ആണിനും കങ്കുണങ്ങൾ ഉണ്ടാക്കണം. ഇതുകൾ 5-ാംദിവസം അഴിക്കും. പെണ്ണ് തിരണ്ടാൽ 7 ദിവസം അശുദ്ധി. ഭൎത്താവിനും ഗോത്രക്കാൎക്കും ഉണ്ട അശുദ്ധി. ശവം മറചെയ്തു പതിവ്. എടുത്ത ഭാഗത്തേക്ക് ചരിച്ച കിടത്തീട്ടാണ് 2ാം ദിവസം കാൎക്കെക്കും കൃഷ്ണപരന്തിനും ബലികൊടുക്കണം. 11ാം ദിവസം പരന്പിൽ വെള്ളവിരിച്ച അതിൽ പിണ്ഡങ്ങൾ മരിച്ചവൻറഎ പേർ വിളിച്ചുംകൊണ്ട് വെക്കണം. പിന്നെ അത് ഒരു കുളവക്കത്ത് രണ്ടായി കുഴിച്ചിടണം. ഒന്ന് യമദൂതന്മാൎക്ക്, ഒന്ന് മരിച്ചവന് ബോറാ ബോംബായി പ്രദേശത്തകാരായ മുസൽമാന്മാരാകുന്നു. ആരെങ്കിലും ഒരുത്തൻ മരിച്ചാൽ അവനെ സ്വൎഗ്ഗത്തിലേക്ക് കടത്തി കൊള്ളേണമെന്ന് പ്രധാന പുരോഹിതൻ (ഖാദിയൊ "തങ്ങളൊ"?) ദൈവദൂതന്മാരായ മിക്കെൽ, ഇസ്രായൽ, ഗബ്രിയൽ ഇവൎക്ക് ഒരു തീട്ടെഴുതി ശവപെട്ടിയിലിടും. ഇവരുടെ പള്ളിയിൽ അന്യ മുസൽമാനൊ മറ്റൊ കടന്നാൽ അവൻ നിന്നു നിസ്കരിച്ച സ്ഥലം ശുദ്ധമാക്കും. ദീപാവലി തുടങ്ങിയ ചില ഹിന്തു വിശേഷദിവസങ്ങളിൽ പടക്കെ പൊട്ടിക്കുകയും മറ്റും ചെയ്കയും ചെയ്യും. ബോലാസി ഗഞ്ചാംജില്ല, ഗംസൂർ താലൂക്കിൽ ഒരിയ കൃഷിക്കാർ. വിവാഹം ഋതുശാന്തിക്കു മുന്പ് വേണം. സാധിക്കാത്തപക്ഷം ഒരു അന്പ, അല്ലാത്തപക്ഷം ഒരു ആട്ടുകൽ ഇതോടെ വിവാഹക്രിയ ചെയ്യണം.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/200&oldid=158195" എന്ന താളിൽനിന്ന് ശേഖരിച്ചത്