ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ബ്രാഹ്മണൻ ഋക്ക്, യജു, സാമവേദികളായിട്ടാണ്. ഈ ശാഖകളല്ലെങ്കിൽ വേദത്തിനനുസരിച്ചുള്ള ഗൃഹ്യസൂത്രപ്രകാരമാകുന്നു കൎമ്മങ്ങൾ. ഇവർ അന്യോന്യം വിവാഹമാവാം. മുഖ്യസൂത്രങ്ങൾ 1. ആശഅവലായന-ഋഗ്വേദം 2. ആപസ്തംബ 3. ഭരദ്വാജ 4. ബോധആയന 5. സത്യാഷാഡ 6. വൈഖാനസ 7. കാത്യായന -ശുക്ല 8. ദ്രഹ്യായന - സാമവേദ 1. അത്രി, 2.ഭൃഗു, 3. കുത്സ, 4.വസിഷ്" 5. ഗൌതമ, 6. കാശ്യാപ, 7. അംഗിരസ ഈ ഏഴ ഋഷികളിൽനിന്ന് ഉണ്ടായതാണത്രെ ബ്രാഹ്മണർ. ഈ ഏഴ് ഋഷികളുടെ കീഴഇൽ 18 ഗണങ്ങളഉം ഓരോ ഗണത്തിൽ പലെ ഗോത്രങ്ങളുണ്ട്. ആകെ 230 ഗോത്രമുണ്ട്. പഞ്ചദ്രാവിഡരെന്നും പഞ്ചഗൌഡരെന്നും വിഭാഗമുണ്ട്. ഗൌഡർ മത്സ്യമാംസം ത്യജിക്കേണമെന്നില്ല. വൈഷ്ണവർ, സ്മാൎത്തർ, ശൈവർ ഇപ്രകാരം മൂന്നുണ്ട്. സ്മാൎത്തർ ത്രിമൂൎത്തികളെ ഉപാസിക്കും. ശൈവർ ശിവനെ മാത്രം. വൈഷ്ണവരിൽ മൂന്നുണ്ട്. ചൈതന്യൻ, രാമാനുജൻ, മാദ്ധ്വാചാൎ‌യ്യൻ ഇങ്ങിനെ മൂന്നാളെ പിൻതുടരുന്നവർ. വൈഷ്ണവരും ത്രീമൂൎത്തികളെ സമ്മതിക്കും. പക്ഷെ വിഷ്ണുപ്രമാണം. നാമധാരികളായ ശ്രീ വൈഷ്ണവരും മാധ്വരും അന്യോന്യം പെണ്ണിനെ കൊടുക്കയില്ല. മാധ്വൎക്ക് സ്മൎത്തരുടെ ചോറുണ്ണാൻ വിരോധമില്ല. ശ്രീവൈഷ്ണവർ ഉണ്ണുകയില്ല. സൂത്രപ്രകാരം ബ്രാഹ്മണന ഒന്പത സംസ്കാരമുണ്ട്. 1. ഗൎഭാധാനം 2.പുംസവനം 3.സീമന്തം 4.ജാതകൎമ്മം 5. നാമകരണം 6. അന്നപ്രാശനം 7. ചൌളം 8. ഉപനയനം 9.വിവാഹം ഗൃഹ്യസൂത്രപ്രകാരം ഗൎഭാധാനം ചെയ്യേണ്ടതവിവാ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/201&oldid=158196" എന്ന താളിൽനിന്ന് ശേഖരിച്ചത്