ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


II.വൈഷ്ണവൻ (A) വടകല (a) ശ്രീ വൈഷണവൻ (b) വൈഖാനസൻ (c) പഞ്ചരാത്രൻ (d) ഹൈബ്ബർ (B) തെങ്കല (a)ശ്രീവൈഷ്ണവൻ (b)വൈഖാസനൻ (c)പഞ്ചരാത്രൻ (d)ഹെബ്ബർ (e) മണ്ഡ്യൻ. വടമൻ മറ്റേവരേക്കാൾ മീതേ യാണെന്ന നടിക്കും. ഗുരുക്കൾ, പ്രഥമശാഖി ഇവരോടൊഴിച്ച് ഒന്നിച്ച ഭക്ഷിക്കും. ചിലേടത്ത് പ്രഥമശാഖികളോട് ഒന്നിച്ചും. വടമൻ 5 വക. 1 ചോളദേശം 2 വടദേശം 3 സഭയർ 4പഴമനേരി അല്ലെങ്കിൽ പലവനേരി 5 മുസനാട 6കൊളത്തുര 7 മരുതഞ്ചേരി 8സത്യമംഗലം 9 പുത്തൂര് ദ്രാവിഡർ. മുളകനൂർ ബ്രഹചരണന ഒരു വിശേഷ ക്രിയയുണ്ട്. വിവാഹത്തിൻറെ ഒന്നാംദിവസം പ്രധാന ക്രിയകൾക്ക് മുന്പായി നാല് സുമംഗലികളേയും ഒരു വിധവയേയും ഒരു ബ്രഹ്മചാരിയേയും ഊട്ടണം. ഇതിന്ന് അദൃഷ്ടപെണ്ണുകൾ ക്രിയ എന്ന പേർ. (d) വാത്തിമ അല്ലെങ്കിൽ മദ്ധ്യമൻ ഇവർ തഞ്ചാവൂർ ജില്ലയിലാണ് അധികം. മൂന്ന് ഉപജാതിയായിട്ടുണ്ട്. ഒന്നിന് പേർ 18 ഗ്രാമം എന്നത്രെ. മുഖ്യ പ്രവൃത്തി പലിശൈക്കു കൊടുക്കലാകുന്നും നിൎദ്ദേയന്മാരും, പിശുക്കന്മാരും ആണെന്നാണ് പ്രസിദ്ധി തുവര ഭക്ഷിക്കയില്ല. തണുത്തത് (പഴയൻ) ഭക്ഷിക്കും. സ്ത്രീകൾ പുരുഷന്മാരേപോലെ പണി എടുക്കും. പായ നെയ്യും. മോൎവിലക്കും, പലിശെക്ക് കൊടുക്കും. പക്ഷെ അതിഥി സൽക്കാരപ്രിയമാരാണ് മദ്ധ്യമൻ 4 വകയുണ്ട്

1. പതിനെട്ടു ഗ്രാമം

2. ഉദയലൂർ

3. നന്നിലം

4. രാധാമംഗലം

(c) അഷ്ടസഹസ്രം. ഇവർ ബ്രഹ്മചരണൻ വടമൻ ഇവരിൽ താഴേയാണ് ഇവരും നാല് വക.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/205&oldid=158200" എന്ന താളിൽനിന്ന് ശേഖരിച്ചത്