ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കളുടെ ഗൃഹം സമ്മതിക്കയില്ല. മദ്ധ്യത്തിൽ ഒരു എടവഴിയെങ്കിലും വേണ്ടതാണ്. എന്നാൽ ശിയ്യാലിയിൽ ഒരു വീഥിയിൽ തന്നെ രണ്ട് കൂട്ടരുടേയും ഗൃഹമുണ്ട്. ഗുരുക്കൾ മൂന്ന് വകയുണ്ട്. 1. തിരുവലങ്ങാടൻ, 2. കാഞ്ചീപുരം, 3. തൃക്കഴുക്കുണ്ഡം. ഒന്നാമത്തേവർ ഭസ്മം 16 സ്ഥലത്ത് തേക്കും. മറ്റവർ 8 എടുത്തമാത്രം ഗുരുക്കൾക്ക് ശങ്കരാചാൎ‌യ്യർ പധആനമല്ല. കൃത്യമായി ആചരിക്കുന്നവരും, ശാന്തിക്കാരും പണ്ടാരങ്ങളുടേയൊ ബ്രാഹ്മണരല്ലാത്തവരുടേൊ ശവം കാണരുത്. II. വൈഷ്ണവൻ അല്ലെങ്കിൽ ശ്രീവൈഷ്ണവർ. ഇവർ രാമാനുജൻറെ കാലം മുതൽക്ക് സ്മാൎത്തമതം മാറിയവരാണ്. ചിലർ തിലുങ്ക സ്മാൎത്തരിൽ നിന്നുത്ഭവിച്ചു. അവരെ ആന്ധ്രവൈഷ്ണവരെന്ന് പറയും. ഇവരും തമിൾ വൈഷ്ണവരും തമ്മിൽ ചേരുകയില്ല. ശ്രീവൈഷ്ണവർ രണ്ട് വിധം ഉണ്ട്. തെങ്കലെ, വടകലെ. തങ്ങളുടെ ഗോത്രമായ ഏതാനം സ്മാൎത്തരുമായി പുല സംബന്ധമുള്ളവർ ചിലരുണ്ട്. ചിലർ സ്മാൎത്തപെണ്ണിനെ എടുക്കും അങ്ങോട്ടു കൊടുക്കയില്ല. മുദ്രധാരികളാണ്. വൈഖാനസന്മാരും പഞ്ചരാത്രന്മാരും മുദ്രാധാരണം അനാവശ്യമെന്ന വിചാരിക്കുന്നു. ഉപനയനം കഴിഞ്ഞിട്ട് സമാശ്രയണം എന്ന ക്രിയയിങ്കലാണ് മുദ്രാധാരണം. ചിലൎക്ക് മ"ാധിപതിയാണ് ചിലൎക്ക് സ്വകുഡുംബത്തിൽ പ്രായം ചെന്ന ഒരാളഅ] മതി മുദ്രാധാരണം ചെയ്യിപ്പാൻ. ഒടുവിൽ പറഞ്ഞ് കൂട്ടക്ക് സ്വയമാചാൎ‌യ്യൻ എന്ന പേരുണ്ട്. വടകലെക്കാക്ക് രണ്ട് മറമുണ്ട്. 1. അഹോബിലം 2.പരകാലസ്വാമി. അഹോബിലം മുന്പ തിരുവള്ളൂര് ആയിരുന്നു ഇപ്പോൾ കുംഭകോണത്തിന്നരികേയുള്ള നരസിംഹപുരത്താണ് തെങ്കലെക്ക് 3 മ"ം 1 വനമാമലെ 2 ശ്രീപെരുന്പത്തൂർ 3 തിരുക്കൊയിലൂർ. ഉത്സവത്തിങ്കൽ ദേവനെ എഴുന്നള്ളിക്കുന്ന സമയം മുന്പിലും വഴിയേയും വടകലെയും തെങ്കലെയും നടക്കും വടകലെക്കാർ സംസ്കൃതത്തിൽ വേദം ചൊല്ലും, തെങ്കലെക്കാർ തമിഴിൽ പ്രബന്ധം ചൊല്ലും. ആദ്യം ചില ശ്ലോകങ്ങളുണ്ട്. അതിൽ വടകലക്കാർ "ശ്രീരാമാനുജദയാപാത്രം" എന്ന ചൊല്ലും. മറ്റവർ "ശ്രീശൈലെശദയാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/208&oldid=158203" എന്ന താളിൽനിന്ന് ശേഖരിച്ചത്