ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-203-


യ പായ മരിച്ചാളുടെ മകനൊ മരുമകനൊ തടിയിലേക്ക് ഇടണം. 3-ം ദിവസം ശേഷക്കാർ ചുടലയിൽ പോകണം. അന്ന് നാപിതനും വെളുത്തേടനും വെണ്ണുനീരിൽ വെള്ളം തളിക്കണം. കുറെ നാൾ ചെന്നാൽ സ്വജാതികളെ ക്ഷണിച്ചുവരുത്തി പിന്നെയും ചൊടലയിൽ പോകണം. ദഹിപ്പിച്ച സ്ഥലത്ത് കഴുങ്ങും മുളയും കൊണ്ട് ഉയരത്തിൽ ഒരു പന്തലിടണം. അതിന്‌ 1,3,5,7 ഇങ്ങിനെ ഓജമായിട്ട് തട്ടുണ്ടാകണം. കാലുകളും അങ്ങിനെ തന്നെ. വസ്ത്രങ്ങൾ, ഫലങ്ങൾ, കരിമ്പ്, മാവില, കവുങ്ങിൻ പൂക്കുല ഇത്യാദികളെകൊണ്ട് അലങ്കരിക്കണം. ചുറ്റും വേലിയും കെട്ടണം. മരിച്ചാളുടെ മക്കളും മറ്റ് ശേഷക്കാരും ഒരു തുണിയിൽ കെട്ടി മഞ്ഞൾ പുരട്ടിയ 3 പിണ്ഡവും മഞ്ഞൾ പുരട്ടിയ അരിയും എലക്കഷണങ്ങളും മത്തനും ഒരു നാളികേരവും കൊണ്ടുപോകും. മൂന്നുപ്രദക്ഷിണത്തിനുശേഷം ഈ സാധനങ്ങൾ പന്തലിൽ വെക്കും. കുറേശ്ശെ അരി അതിലേക്ക് എറിയുംസ്വജാതിക്കാരിൽ ഒരാൾ അവരുടെ കൈകളിന്മേൽ മാവിലകുമ്പിളിൽ വെള്ളം പകൎർന്നു തളിക്കും. പിന്നെ സ്നാനാനന്തരം എല്ലാവരും മടങ്ങി വീട്ടിൽ പോകും. മരിച്ചാളുടെ വസ്ത്രങ്ങൾ ആഭരണങ്ങൾ മുതലായ്ത് വീട്ടിനകത്ത് ഒരുവസ്ത്രം വിരിച്ചിട്ട് അതിൽ വെക്കണം. മേല്പ്പുരയിന്മെലൊ തട്ടിന്മെലൊ ഒരു ചരടുകെട്ടി ഒരുകഷണം മഞ്ഞൾ അതിന്മേൽ തൂക്കണം. ചുമട്ടിൽ മഞ്ഞൾ ഗുരുതി ഒരു തട്ടിലും വെക്കണം. കുറ്റും സ്ത്രീകൾ ഇരിക്കും. ഒരു നാളികേരം ഉടച്ചിട്ട് അതിലെ വെള്ളം നാപിതൻ മാവിലകൊണ്ട് അവരുടെ മേൽ തളിക്കണം. പിറ്റെന്നെ അനേകവിധ ഭക്ഷ്യങ്ങൾ ഉണ്ടാക്കി വീട്ടിൽ ഒരു മുറിയിൽ എലകളിൽ വിളമ്പി ഒരു മുറി കോടി വസ്ത്രത്തോടുകൂടി വെക്കും. വസ്ത്രം ഒരു സംവൽസരം അവിടെ തന്നെ ഇരിക്കണം. പിന്നെ എടുത്തിട്ട് പകരം ഒരു വസ്ത്രം വെക്കണം. എനി ഒരു മരണം ഉണ്ടാവോളം ഇങ്ങിനെ മാറ്റണം.

ഭണ്ടാരി

ഗഞ്ചാം ജില്ലയിൽ ക്ഷുരകന്മാരാണ്‌. പണ്ട് ജമീന്ദാരന്മാരുടെ ഭണ്ടാരം കാക്കലായിരുന്നു. അവരെ തൊട്ടാൽ കുളിക്കേണ്ടാ.
































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/217&oldid=158213" എന്ന താളിൽനിന്ന് ശേഖരിച്ചത്