ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാമതതന്നെ സമ്മാനിക്കണം. അത് സ്വീകരിച്ചു എങ്കിൽ വഴിയെ പിന്നേയും മദ്യം, അരി, വസ്ത്രം ഈ വക കാഴ്ചവെക്കും. വിധവാവിവാഹം ആവാം. ജ്യേഷ്"ൻറെ വിധവയെ പതിവായി അനുജൻ കെട്ടും. ഭാൎ‌യ്യയെ ഉപേക്ഷിക്കാം. ഉപേക്ഷിക്കുന്ന സമയം ഒരു കോടിവസ്ത്രവും ഒരു മൂരിയേയും കൊടുക്കണം. അവൾക്ക് വേറെ ആരെ എങ്കിലും കെട്ടാം. മുതലില്ലാത്തവന് പെണ്ണ് വേണമെങ്കിൽ അവളുടെ അഛനുമായി ഉടന്പടി ചെയ്ത് കുറേകാലം അവന്ന് പണി എടുത്ത്കൊടുക്കണം. എന്നാൽ അവൻ ഒരു പുരയും മറ്റും സഹായിച്ചു കൊടുക്കും.

ശവം ദഹിപ്പിക്കയാണ്. ദഹിപ്പിച്ചേടത്ത് ഒരു കോൽ കുഴിച്ചിട്ടിട്ട് മരിച്ചവൻറെ ഒരു പഴന്തുണി അതിന്മേൽ തൂക്കും. അവൻ അവസാനം ഉപയോഗിച്ച് ചട്ടി കലങ്ങൾ അവിടെ ഉടച്ചിടും. കുട്ടികൾക്ക് പതിവായിട്ട് പേരിടുക ജനിച്ച ആഴ്ച പ്രമാണമാക്കീട്ടാണ്.

മണ്ണാൻ

തിരുവാങ്കൂർ മേൽമലകളിൽ വസിക്കുന്നു. ഭാഷ തമിഴാണ് സഹവാസം മധഉരജില്ലയുമായിട്ടുണ് എങ്കിലും മരുമക്കത്തായമാണ്. വിവാഹത്തിന് മൂപ്പൻറെ സമ്മതം വേണം. ശവം കുഴിച്ചിടുകയാണ്. ക്ഷൌരം തമ്മിൽ തമ്മിൽ അലക്ക് അവരവൎതന്നെ. താലികെട്ടുണ്ട്. ഭൎത്താവ് മരിച്ചാൽ താലി അറക്കണം. സാധാരണ രണ്ട് കൊല്ലം ക്ഷമിച്ചെ പിന്നെ കെട്ടുകയുള്ളൂ. അമ്മാമൻറെ മകളെ കെട്ടാൻ അവകാശമുണ്ട്. കുരങ്ങനെ തിന്നും. മുതല, പാന്പ്, പോത്ത്, പശു ഇതകളുടെ എറച്ചീ തിന്നുകയില്ല.

മണ്ടാടൻ ചെട്ടി

മഹാബലി നാടൻ ചെട്ടി എന്നതിൻറെ ലേപമാണത്രെ. നെല്ലക്കോട്ടാ, തെപ്പക്കടവ ഇവിടങ്ങളുടെ മദ്ധ്യേയാണ് കാണുന്നത്. മമക്കത്തായമാണ്. ഇവൎക്ക് എട്ട് തലവന്മാരുണ്ട്. അവർ ഓരോരുത്തൻ മരിച്ചാൽ പുലയുടെ ദീൎഘം പ്രത്യേകം പ്രത്യേകമാണ്. അതിൻറെ അവസ്ഥപോലേയാണ് സ്ഥാനവലിപ്പം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/223&oldid=158219" എന്ന താളിൽനിന്ന് ശേഖരിച്ചത്