ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-212-

പ്രതിഷ്ഠിച്ചു. താലനാണിയുടെ അവകാശി പൂജാരിയായി വളരെ റാക്ക, മലർ, മാംസം ഇതകൾ വഴിവാട ചെല്ലുന്നതെല്ലാം എടുത്ത പോന്നു. വഴിയെ അവന്റെ സന്താനങ്ങളെ കോട്ടയത്ത ഒര പാതിരി ക്രിസ്താനികളാക്കി. അവരിൽ ഒടുവിലത്തവൻ ബിംബം, ചെലമ്പ, മണി, അരപ്പട്ട, വാൾ ഇതൊക്കെ ആ ദേഹത്തിനു സമ്മാനിക്കയും ചെയ്തു.

                                               മലക്കാർ.

കോഴിക്കോട, എറനാട, താലൂക്കുകളിൽ പാൎക്കുന്നു. കുറച്ച ഭേദമായിട്ടുള്ള കാട്ടുകൃഷിക്കാരും നായാട്ടുകാരുമാണ. മരുമക്കത്തായമാണ. പുല പന്ത്രണ്ട. അവരുടെ പുരകളെ അവർ ഇല്ലം എന്നത്രെ പറയുക. നാട്ടുപുറത്തേക്ക വന്നാൽ കുളിച്ചിട്ട വേണം അകത്ത കടക്കാൻ. നായന്മാരിൽ താഴേയുള്ള ജാതികളെ എല്ലാം അവൎക്ക തീണ്ടലുണ്ട. മലമൂത്താൻ എന്നും മലയിൽ പണിക്കരെന്നും പേരുണ്ട. മൂത്താൻ എന്നത ജന്മി കൊടുക്കുന്ന ഒരു സ്ഥാനമാണ.

                                                മലയൻ.

വടക്കേമലയാളത്തിൽ മക്കത്തായക്കാരായ ഒര ജാതി. പുല പന്ത്രണ്ട. ആണുങ്ങൾ തലമുടി നീട്ടും. മന്ത്രവാദം, ദേവതനീക്കാം ഇതാണ മുഖ്യ പ്രവൃത്തി.

                                               മലയാളി.

ചേലം ജില്ലയിൽ ചേരവരായൻ മലയുടെ താഴുവാരങ്ങളിൽ വസിക്കുന്ന ഒര മാതിരി കാടരാണ. താലികെട്ടണ്ട. വിവാഹം കഴിഞ്ഞാൽ സ്ത്രീപുരുഷന്മാർ രണ്ടാളുംകൂടി ഒരു കുതിരമേലേറി ഊരുചുറ്റും ഘോഷയാത്ര ചെയ്യണം. പതിനൊന്നൊ പതിനഞ്ചൊ ദിവസം രണ്ടാളും വെവ്വേറെ പാൎക്കണം. സ്ത്രീ ഭക്ഷണത്തിന ഇരിക്കുന്ന സമയം പുരുഷന അവിടെ ചെല്ലാം. ഇത അവൾക്ക അവനോട അനുരാഗമുണ്ടൊ എന്നറിവാനാണത്രെ. അനുരാഗമില്ലെങ്കിൽ ഉണ്ടാകണമെന്ന ഗുരുവോ ജാതി തലവനൊ ഉപദേശിക്കും. എന്നിട്ടും ഇല്ലാത്തപക്ഷം പുരുഷന്ന വേറെ പെണ്ണ കെട്ടാം. പുത്രന്മാർ കേവലം കുട്ടികളായിരിക്കു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/226&oldid=158222" എന്ന താളിൽനിന്ന് ശേഖരിച്ചത്