ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-213-

മ്പോൾ അവൎക്ക പെണ്ണിനെ കൊണ്ടുവരും. അവൎക്ക പ്രായമാകുവോളം അഛൻ അവൎക്ക ബദലായി പ്രവൃത്തിക്കും. അടുത്ത കാലത്ത ഈ സമ്പ്രദായം അല്പം ഭേദംചെയ്തിട്ടുണ്ട. അഛന പകരം സ്ത്രീക്ക ബോദ്ധ്യമുള്ള ആരായാലും മതി. പെരിയ മലയാളികൾ എന്ന കൂട്ടൎക്ക് വിധവാവിവാഹം പാടില്ല. വെപ്പാട്ടിയാവാം. വേറെ ചില കൂട്ടൎക്ക വിധവാവിവാഹം കൂടിയേ കഴികയുള്ളൂ. സാധുവിന 80 വയസ്സായാൽകൂടി നിൎബന്ധിക്കും. അന്യജാതി പുരഷനോട സംസൎഗ്ഗം ചെയ്താൽ സ്ത്രീക്കും അന്യജാതി സ്ത്രീയോട ചേൎന്നാൽ പുരുഷന്നും ജാതിഭ്രഷ്ടുണ്ട. എങ്കിലും വെള്ളാള സ്ത്രീയാണെങ്കിൽ പുരുഷന 7 ഉറുപ്പികയും വെള്ളാളനാണെങ്കിൽ സ്ത്രീക്ക 3-ക. 8-അണ 9 പയ്യും പിഴമതി. വ്യഭിചാരത്തിൽ സ്ത്രീക്ക സന്താനമുണ്ടായിട്ടുണ്ടെങ്കിൽ അത ഭൎത്താവിന്നാകുന്നു. ചുരുക്കമായിട്ട മരിച്ച ഭൎത്താവിന്റെ സോദരനെ കെട്ടാം. വിധവ കല്യാണം ചെയ്തു എങ്കിൽ ആദ്യത്തെ വിവാഹത്തിലെ കുട്ടികൾ ഒന്നാം ഭൎത്താവിന്റെ ശേഷക്കാൎക്കുള്ളതാണ. ആ ഭൎത്താവിന ശേഷക്കാരില്ലെങ്കിൽ കുട്ടികളെ ഊരിൽ കൗണ്ടൻ എന്ന മൂപ്പൻ രക്ഷിച്ച വളൎത്തണം.

ചില കൂട്ടർ പ്രസവിക്കാതെ മരിച്ച ഗൎഭിണിയുടേയും കുഷ്ഠരോഗിയുടേയും ശവം മാത്രം ദഹിപ്പിക്കും. ജനിച്ചാൽ ക്രിയ ഒന്നുമില്ല. നാമകരണം 15-ാം ദിവസമാണ. തിരണ്ട പെണ്ണ രാവ പകൽ വേറിട്ട ഒര പുരയിൽ ഇരിക്കണം. ചില കൂട്ടരെ ഇടയിൽ സ്തീ വ്യഭിചരിച്ചാൽ ചെറൂപ്പക്കാരെ വിടും അവളുടെ നേരെ അവൎക്ക തോന്നിയത കാട്ടാം. വഴിയെ അവളെ ചാണകവും മറ്റ മ്ലേഛങ്ങളും ഇട്ട തൂൎത്ത കുഴിയിൽ ഇടും. വ്യഭിചാരം ദുൎല്ലഭമാണ. തെക്കേ ആൎക്കാട ജില്ലയിലുള്ള കൂട്ടൎക്ക കല്യാണത്തിന താലികെട്ട കഴിഞ്ഞാൽ സ്ത്രീപുരുഷന്മാരുടെ ചെറുവിരൽ കോൎത്തപിടിച്ച മദ്ധ്യെ ഒര അരക്കാൽ ഉറുപ്പിക വെച്ചിട്ട കയ്ക്ക വെള്ളം ഒഴിക്കണം. ഒരു പൊയ്‌വെടി വെക്കയും വേണം. യെലഗിരി മലയിലെ മലയാളികളുടെ എടയിൽ മകന കല്യാണത്തിന കാലമായാൽ അഛൻ പെണ്ണതെണ്ടിപ്പോകും. തരത്തിൽ കണ്ടുകി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/227&oldid=158223" എന്ന താളിൽനിന്ന് ശേഖരിച്ചത്