ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

- 214 -

ട്ടിയാൽ പെണ്ണിന്റെ അഛനോട വിവരം പറയും. സമ്മതമാണെങ്കിൽ "നാലാൾ പറയുംപോലെ ചെയ്യാം" എന്ന അവൻ മറുവടി പറയും. ഉറച്ചാൽ സദ്യ വേണം. അതിഥികൾ അകത്തേക്ക കടക്കുന്ന സമയം അവിടത്തെ പുരുഷന്മാരിൽ മൂത്തവൾ അവരുടെ വടികൾ വാങ്ങണം. അവരിടെ നെറ്റിക്ക ചന്ദനം കൊണ്ട പൊട്ട തൊടണം. ഭക്ഷണം കഴിഞ്ഞ പുറപ്പെടുമ്പോൾ അവൾതന്നെ വടികൾ മടക്കികൊടുക്കയും വേണം. കോയമ്പത്തുർ ജില്ലക്കാൎക്ക കല്യാണം 3 ദിവസം നില്ക്കും. അന്ന മൂന്ന ദിവസവും പെണ്ണ കരഞ്ഞുകൊള്ളണം. ഇല്ലെങ്കിൽ അവലക്ഷണക്കാരിയാണ. കണ്ണീർ പുറപ്പെടാത്തപക്ഷം ഉറക്കെ നിലവിളിച്ചുകൊള്ളണം. ഇല്ലെങ്കിൽ പുരുഷൻ വിവാഹം ചെയ്കയില്ല. വടക്കേ ആൎക്കാട ജില്ലയിൽ പെണ്ണിനെ ബലമായി കൊണ്ടുപോകുന്ന നടപ്പ കുറേശ്ശയുണ്ട. അത അത്ര പരസമ്മതമല്ല. അങ്ങിനെ കൊണ്ടുപോയ പുരുഷൻ കല്യാണ അടിയന്തരത്തിന മുമ്പായി മുഖത്ത കറുപ്പും വെള്ളയും പൊട്ടുകൾ ചൊട്ടികുത്തി ഒരു പഴയ കൊട്ടയിൽ ഓട്ടക്കലത്തിന്റെ കഷണങ്ങളും കുപ്പയും നിറച്ച കുടെക്ക പകരം ഒര മുറവും തലെക്ക മീതെ പിടിച്ച നടക്കണം. വിവാഹസമയം പെണ്ണിന്റെ അഛന ദ്രവ്യവും രണ്ട ദിവസത്തെ സദ്യെക്ക പന്നി എറച്ചിവേണം. മൂന്നാം ദിവസം സൂൎയ്യോദയത്തിന ഭൎത്താവ താലികെട്ടും. പെണ്ണിനെ കിട്ടണമെങ്കിൽ മുമ്പായി ഒര കൊല്ലും അവളുടെ വീട്ടിൽ സേവിക്കണം. വടക്കേ ആൎക്കാട്ടിൽ പതിനെട്ട നാടായിട്ടാണ മലയാളികളുടെ ഇരിപ്പ. എല്ലാ നാട്ടിന്നും നാട്ടാൻ എന്ന പേരായി തലവൻ ഉണ്ട. അതിൽ കനമലനാടിന്റെ നാട്ടാന പെരിയനാടൻ എന്ന പേരാകുന്നു. മറ്റ നാടുകളിലേക്ക നാട്ടാനെ നിശ്ചയിപ്പാനും ജാത്യാചാരം തെറ്റി നടക്കുന്നവരെ ജാതിയിൽനിന്ന പുറത്താക്കുക, പിഴ കല്പിക്ക, പുളിയുടെ ചുള്ളികൊണ്ട അടിക്കുക. ഇതിനെല്ലാറ്റിന്നും അധികാരമുണ്ട. തങ്ങളുടെ ഊർ പരിശുദ്ധമാണെന്നാണ ഭാവം. ബ്രാഹ്മണൎക്കപോലും വെറും കാലാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/228&oldid=158224" എന്ന താളിൽനിന്ന് ശേഖരിച്ചത്