ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


യെ എടവഴികളിൽകൂടി നടന്നുകൂട്. ആണ്ടുതോറഉം 15 നാൾ കാളിപൂജയുണ്ട്. ആ കാലം പുറത്ത്നിന്ന് ആരുംതന്നെ അവിടെ പോകുകയില്ല. പോയാൽ തിരികെ വരികയില്ലെന്ന് വിശ്വാസം കൎമ്മങ്ങൾ സ്ത്രീകൾക്ക് കണ്ട്കൂടാ. കൎമ്മിക്ക് സ്വന്ത ഭാൎ‌യ്യയോടുപോലും മിണ്ടിക്കൂടാ.

ശവം മറ ചെയ്യുന്പോൾ കൂറെ, പുകെലകൂടി കുഴിച്ചിടു. പൊങ്ങൽ എന്ന അടിയന്തരകാലം കൽരായൻ മലയിലുള്ള മലയാളികൾ എല്ലാം നായാട്ടിന്ന പോകും. അതിന്ന പള്ളിവേട്ട എന്ന പേർ. അന്ന പാളയക്കാർ എന്നവൻ വല്ല മൃഗത്തിനെ എങ്കിലും കൊല്ലണം. അല്ലെങ്കിൽ പൂജാരിക്ക് അവൻറെ കുടുംമമുറിച്ച് കളയാം എന്നാൽ ഈ അപമാനം അവൻ എങ്ങിനെ എങ്കിലും കൂടാതെ കഴിക്കും. പകരത്തിൽ ഒരു ഭൃത്യൻറഎ കുടുംമമുറിക്കും. തൃശ്ശനാപ്പള്ളി ജില്ലയിൽ കൊള്ളമലയിലെ മലയാളികൾക്ക് നാച്ചി എന്ന പേരായി ഒരു മൂൎത്തിയുണ്ട്. നാച്ചിപൂജകാലം മിണ്ടിക്കൂടാ. സ്ത്രീകളും ഉണ്ടായിരുന്നുകൂടാ. ആരെങ്കിലും സംസാരിച്ചാൽ തേനീച്ചയൊ കടന്നലൊ കുത്തുമെന്നാണ് വിശ്വാസം. നാച്ചിക്ക് വിഗ്രഹമില്ല. ഭൂമിയിൽനിന്ന് പുറപ്പെടുമെന്നും പൂവ്വൻകോഴിയുടെ പൂപോലെ മിന്നുമെന്നും ആണ് വിശ്വാസം പച്ചമലയിലുള്ള സ്ത്രീകൾ മുലമറെക്കയില്ല. മലയാളികൾക്ക് അനേക മൂഢവിശ്വാസങ്ങളുണ്ട്. മഴ പെയ്താൽ വിഗ്രഹം മാന്തി എടുക്കും. ഉറക്കത്തിൽ പല്ല് കടിക്കുന്നത് മാറാൻ ക്ഷേത്രത്തിൽ നിവേദിച്ചത് അല്പം കട്ടുകൊണ്ടുപോയി വല്ല ഊരിലും ഇട്ടേക്കും. നടപ്പദീനക്കാരനെ കേവലം ത്യജിക്കും. ചാകുന്നു എങ്കിൽ ചത്തുകൊൾക തന്നെ. കുഷ്ടരോഗിയെ ആട്ടി പായിക്കും. എവിടെ എങ്കിലും പോയികൊള്ളട്ടെ. തൃശ്ശനാപള്ളി ജില്ലയിൽ അമ്മയുടെ സോദരിയുടെ മകളെ വിവാഹം ചെയ്യുന്നത് യോഗ്യതയാണ്. കൊള്ളമലയിലുള്ളവക്ക്
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/229&oldid=158225" എന്ന താളിൽനിന്ന് ശേഖരിച്ചത്