ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭൎത്താവെ വിട്ട സ്വജനത്തിൽ മറ്റൊരുവനോടുകൂടി ഇരിക്കാം. ഉണ്ടാകുന്ന സന്താനം ഭൎത്താവിന്നാകുന്നു. നിൻറെ ഭാൎ‌യ്യയെ ആക്കാൻ കടം കൊടുത്തിട്ടുണ്ടൊ എന്ന ഒരുത്തനോട് ചോദിച്ചാൽ അവന്ന് മുഷിച്ചലില്ല. ഒരു ദിവസത്തെ കല്യാണമെ ഉള്ളൂ. ചില കൂട്ടൎക്ക് വ്യാഴാഴ്ചയാണ് ശുഭദിനം. താലികെട്ടുക ഭൎത്താവാണ്. രണ്ടാളേയും കൂടിയവർ മാല ഇടീക്കണം. മാലകൾ കിണറ്റിലിടും. ഒന്നിച്ച് പൊന്തി നടന്നാൽ സ്ത്രീപുരുഷന്മാർ അന്യോന്യം സ്നേഹിക്കുമെന്നൎത്ഥം. രണ്ട് മലയിലും ശവം മറ ചെയ്കയാകുന്നു. രണ്ടെടത്തും പണി സംബന്ധിച്ച രണ്ട് വിശേഷ നടപ്പുണ്ട്. ഒരുത്തന് വല്ല പ്രവൃത്തിയും തീരാനുണ്ടെങ്കിൽ ഊരിലുള്ളവർ മുഴുമൻ ചെന്ന് ചെയ്ത്കൊള്ളണം. ഭക്ഷണം കൊടുത്താൽ മതി. മെതിക്കാനുണ്ടാകുന്പോൾ ജാതിക്കാരിൽ പണിക്കാരായ സകല പേൎക്കും ചെന്ന്കൂടാം. എല്ലാ പേൎക്കും എടുപ്പാൻ മാത്രം പണിയുണ്ടുപോൽ ഇല്ലപോൽ. അന്തിയാവോളം പ്രവൃത്തി എടുത്താലെങ്ങിനെയാ അങ്ങിനെ കൂലി കൊടുക്കണം. ചിലപ്പോൾ മെതിച്ചുണ്ടാകുന്നത് ഇങ്ങിനെ കൊടുപ്പാൻ തികയുകയില്ല. വീട്ടിൽ നിന്ന് കൊണ്ടുവന്നിട്ടുകൂടി കൊടുക്കേണ്ടിവരും. നിരക്ഷരകുക്ഷികളാണ്. നികുതി അടച്ചത് ഇത്രയെന്ന അറിവാൻ ഒരു ചരടിന്മേൽ കെട്ടുകെട്ടി വെക്കയാണ് കഴിഞ്ഞ കൊല്ലത്തേക്കാൾ അധികമുണ്ട് ഈ കൊല്ലമെങ്കിൽ ഹരജിയായി. അധികാരി കൂടിയാന്മാൎക്ക് ഒരു എലയിന്മേൽ പെരുവിരിലൻറെ നഖം ഊന്നി കൊടുത്തയക്കും. ഒരുറുപ്പികക്ക് ഒരു അടയാളം.

മലസർ

ഇവരെ കോയന്പത്തൂര് ജില്ലയിലും കൊച്ചിശീമയിലും കാണും. വിവാഹം തിരണ്ടിട്ടാണ് നടപ്പ്, മുന്പും ആവാം. കാൎ‌യ്യമായ ഒരു ക്രിയ പുരുഷൻറെ കയ്ക്ക് ഒരു ഇരുന്പവള ഇടിയിക്കലാണ് നാട്ടിലെ മലസൎക്ക് ശുഭദിവസം തിങ്കളാഴ്ചയകുന്നു.തലെനാൾ ആണും പെണ്ണും കൂടി ഒരു അമ്മിയിന്മേൽ നിന്നിട്ട് എണ്ണ തേച്ച് കുളിക്കണം. താലികെട്ടുക ഭൎത്താവാണ്. ജാതിയിലെ തലവനായ മൂപ്പൻ എന്ന പറയുന്നവൻ രണ്ടാളുടേയും കയ്യ അന്യോന്യം
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/230&oldid=158227" എന്ന താളിൽനിന്ന് ശേഖരിച്ചത്