ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണതെങ്കിൽ പണം കൊടുക്കെണ്ടാ. താലികെട്ടാൻ അമ്മാമനാണ്. തിരണ്ടാൽ 10 ദവസം അശുദ്ധിയുണ്ട്.

ശവം ദഹിപ്പിക്കയും സ്ഥാപിക്കുകയും ഉണ്ട്. നഗ്നമായിട്ടാണ് സ്ഥാപിക്ക എന്ന പറയുന്നു. കുട്ടികളെ കമുൾത്തിയാണ് കുഴിച്ചിടുക. ഗൎഭിണികളെ ദഹിപ്പിക്കണം. ചില ദിക്കിൽ വെളുത്തേടൻ ഇവക്ക് പ്രത്യേകമായിട്ടുണ്ട്. ഇല്ലാത്ത എടങ്ങളിൽ സാധാരണ ദോബിതന്നെ അലക്കും. പക്ഷെ വസ്ത്രം വെള്ളത്തിൽ ആൾത്തി കൊടുക്കണം. ഇവൎക്ക് പൂൎവ്വബട്ടാ എന്നൊരു പേൎകൂടിയുണ്ട്. അൎത്ഥം ലോകത്തേക്കാൾ 6 മാസം മൂത്തവൻ എന്നാണത്രെ.

മാരാൻ (മാരയാൻ)

വടക്കെമലയാളത്തിൽ ചിലേടത്ത് ഓച്ചാൻ എന്നും വിളിക്കും. ചിറക്കൽ, കാഞ്ഞിരോട ഈ താലൂക്കുകളിൽ ഇവർ നായൎക്കും മേല്പട്ടുള്ളവൎക്കും ക്ഷൌരവും ശീതികവൃത്തിയും ഉണ്ട്. അതിനാൽ അത്തിക്കുറിശ്ശി എന്നുമാത്രം പറയും. മാരയാൻ ശബ്ദമില്ല. എങ്കിലും വടക്കെ മലയാളത്തിലെ മാരാനുമായി ചൎച്ചയുണ്ടെന്നുള്ളതിന് തെളിവുണ്ട്. നായന്മാർ ശേഷക്രിയ തുടങ്ങുംമുന്പേ ശീതികൻ തലയിലെ രോമം അറക്കണം. ചെണ്ടകൊട്ടുന്ന മാരയാൻ അല്ലെങ്കിൽ മാരാർ അന്പലവാസിയായിട്ട് നടക്കും. ക്ഷൌരം ചെയ്യുന്ന വടക്കൻ മാരാനുമായി ചാൎച്ചയുണ്ടെന്ന് പറഞ്ഞാൽ ചൊടിക്കും. മാരാന പാണി, കോണി, നടുമിറ്റം, തിരുമിറ്റം, ഇങ്ങിനെ നാല് അധികാരമാണെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. കാനേഷുമാരിയിൽ എല്ലാവരെയും ക്ഷുരകനാക്കിയാണ് ചേൎത്തിട്ടുള്ളത്. തെക്കെമലയാളത്തിലും എല്ലാടവും ക്ഷൌരപ്രവൃത്തി വിട്ടിട്ടില്ല. നന്പൂതിരിമുഷ്ക അധികമുള്ള ദിക്കിൽ മാത്രമെ വിട്ടിട്ടുള്ളൂ. ആ വക സ്ഥലങ്ങളിൽ നന്പൂതിരിമാൎക്ക് സംബന്ധവുമുണ്ട്യ തിയ്യർ, മുക്കുവർ, ഇവൎക്ക് ക്ഷുരകനാണ് പുരോഹിതൻ എന്ന് ഓൎത്തകൊള്ളെണ്ടതാകുന്നു. കൊച്ചിശീമയിൽ മാരാരിൽ ചിലർ തിയ്യാടിനന്പ്യാരെ പോലെ ഭഗവതിക്ക് ക




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/236&oldid=158233" എന്ന താളിൽനിന്ന് ശേഖരിച്ചത്