ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിൽനിന്ന് പാൽകഞ്ഞി കഴിക്കണം. പിന്നെ ഭൂമലു എന്നൊരുക്രിയയുണ്ട്. ഇത് ദന്പതിമാൎക്കും അവരുടെ രക്തസംബന്ധികൾക്കും മാത്രമാണഅ. സംബന്ധികൾ എല്ലാം ഭാൎ‌യ്യയും ഭൎത്താവുമായിരിക്കണം. 3 അല്ലെങ്കിൽ 5 സ്ത്രീയും അത്ര പുരുഷന്മാരും വേണം. രണ്ട് കരിന്പടത്തിൽ ഒണങ്ങൽ വിളന്പും. ഒന്നിൻ‌റെ ചുറ്റും പുരുഷന്മാരും മറ്റതിൻറെ നാലുപുറവും സ്ത്രീകളും ഇരുന്ന് ഉണ്ണണം. ഒരു വറ്റുപോലും വീഴരുത്. വീണാൽ വലിയ കലശലുണ്ടാകും. പ്രായശ്ചിത്തം വേണം. ഇങ്ങിനെ മുന്ന് ദിവസം ഈ രണ്ട്പ്രാവാശ്യം വേണം വിധവമാൎക്ക് ചേൎന്നുകൂടാ എന്ന് പറയേണ്ടതില്ലല്ലൊ. മൂന്ന്ദിവസവും ദന്പതിമാരെ മേൽ അക്ഷതം ഇടണം. തേപ്പിക്കുംമുന്പെ സ്ത്രീയുടെ വായിൽ തേങ്ങാപ്പൂൾ തിരുകണം കുറെ പുറത്തേക്ക് ജനിച്ചുംകൊണ്ട്. അത് പുരുഷൻ കടിച്ചെടുത്ത് തിന്നണം. ഇത്പ്രകാരം തന്നെ താംബൂലവും പെണ്ണ് തിരണ്ടാൽ വളരെ ഘോഷമുണ്ട്. ഒടുവിൽ അവളെ ഭൎത്താവിൻറെ വീട്ടിലേക്കയ്ക്കുന്പൾ അമ്മ നല്ല ഉപേദശം കൊടുക്കും. മാനംകെട്ട് മടങ്ങി വരുന്നതിനേക്കാൾ കിണറ്റിൽ ചാടി മരിക്കുക നല്ല എന്ന് പറയും. രണ്ട് ഭാൎ‌യ്യ വിരോധമില്ല. സ്ത്രീക്ക് രണ്ടാം വിവാഹം പാടില്ല. എന്നാൽ ഭൎത്താവ് മരിച്ചാൽ മറ്റൊരുത്തൻറെ വെപ്പാട്ടിയായിരിക്കാം. കൎണ്ണാടകഭാഷക്കാരുടെ എടയിൽ രണ്ടും അല്ലാത്ത ഒരു മാതിരി അൎദ്ധവിവാഹമുണ്ട്. അതിന് പുടവകെട്ട് എന്ന് പറയും. പുടവമുറിയല്ല. അത് കഴിഞ്ഞാൽ സ്ത്രീക്ക് താലികെട്ടാം. വളയും മറ്റ് ആഭരണങ്ങളും പാടില്ല. കുട്ടിക്ക് അഛൻറെ സ്വത്തിന്ന് ഏതാനും അവകാശമുണ്ട്. രണ്ടാമത് കെട്ടപ്പെട്ട സ്ത്രീ രണ്ട് താലികെട്ടണം. പ്രവേദന തുടങ്ങിയാൽ ഗൎഭിണിയുടെ അടുക്കെ ഒരു അരിവാളും വേപ്പിലയും വെക്കണം. പ്രസവത്തിന് താമസം കണ്ടാൽ സുഖപ്രസവമുണ്ടായിട്ടുള്ള ഒരു സ്ത്രീ ഗൎഭിണിക്ക് വെറ്റിലയും മറ്റും കൊടുക്കും. അതുകൊണ്ടും ആയില്ലെങ്കിൽ കിണറ്റിങ്കൽനിന്ന് ഇപ്പോൾ പറഞ്ഞ സ്ത്രീ നില്ക്കുന്നെടംവരെ ആളുകൾ നിന്നിട്ട കിണറ്റിൽ നിന്ന വെള്ളം കൈമാറി മാറി അവൾ കയ്യിൽ കൊടുക്കും. അവൾ അത് ഗൎഭി



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/239&oldid=158236" എന്ന താളിൽനിന്ന് ശേഖരിച്ചത്