ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-10-

സ്ത്രീപുരുഷന്മാർ യോജിപ്പുള്ളേടത്തോളം കാലം ഒന്നിച്ചി രിക്കും. സ്ത്രീക്കു മനസ്സില്ലെങ്കിൽ പിരിയാം. വിധവെക്കും ആരെ എങ്കിലും എടുക്കാമെന്ന പറയേണ്ടയല്ലൊ.ഒരു ഇരുളൻ മരിച്ചാൽ രണ്ട കുറുമ്പരെ കൊണ്ടുവരും ഒരുവൻ മറ്റേവനെ ക്ഷൗരം ചെയ്യണം. ക്ഷൗരം ചെയ്യപ്പെട്ടവന ഭക്ഷണവും ഒര വസ്ത്രവും കൊടുക്കും. മരിച്ചാൽ ചമ്മണപ്പടി ഇട്ട ഇരുത്തി കുഴിച്ചിടുകയാണ. ചെറിയ കുട്ടികൾക്ക മുലകൊടുപ്പാനില്ലാഞ്ഞ മരിക്കയെ ഉള്ളു എന്നു തോന്നിയാൽ ജീവനോടെ കുഴിച്ചിടും എന്നു സൂക്ഷ്മമായി അറിയുന്നു. ചെങ്കൽപെട്ട, വടക്കേആൎക്കാട, തെക്കേആൎക്കാട ഈ ജില്ലകളിൽ ഇവർ പോയി കുടി ഏറീട്ടുണ്ട. അവിടെ നെല്ലുകുത്തുകയാണ മുഖ്യ പ്രവൃത്തി. ബ്രാഹ്മണരുടേയും മറ്റും വീട്ടിൽ കടക്കാം. തണുപ്പകാലത്ത ശിശുക്കൾക്ക കുളിർ മാറാൻ അവരെ അടുപ്പിന്റെ സമീപം കഴിയിൽ കിടത്തും. ഇവൎക്ക "വിവാഹം" ശനിയാഴ്ച മാത്രം പാടില്ല. താലികെട്ടുന്നത പുരുഷനാണ. മരിച്ചാൽ തലവടക്കോട്ടായി കമുൾത്തികിടത്തി മറ ചെയ്യും. വലിയ ഒരു ക്രിയ ഇവൎക്കും കുറുമ്പൻ, ഏനാടി ഇവൎക്കും കുട്ടികളുടെ മുടികളച്ചിലാണ. പത്തുവയസ്സിന താഴെയുള്ള സകല കുട്ടികളേയും ഒന്നിച്ചു കൂട്ടീട്ടു അമ്മാമന്മാർ ഒരു പിടി മുടി അറുക്കം. ശവം മറചെയ്കയാണ. ചില ഇരുളൎക്ക അമാനുഷജ്ഞാനമുണ്ടെന്ന പറയുന്നു. അവൎക്ക ആവെശം ഉണ്ടായി ഓരോന്നു പറയും. അതിന്റെ അൎത്ഥം വേറെ ചിലർ പറയും. ഇരുളർ ചെരിപ്പിടുകയില്ല. പുതെക്കയില്ല. കഠിനകുളിരിന്ന തീക്കായും.എന്നാലും കമ്പിളി പുതെക്കയില്ല. ചില കൂട്ടുൎക്ക വിധവയെ മരിച്ചവന്റെ സോദരൻ എടുക്കുന്ന (കെട്ടുന്ന) നടപ്പുണ്ട. ചില കൂട്ടർ ശവം മലൎത്തികിടത്തി മറചെയ്യും. മരിച്ചാൽ 11-ആം ദിവസം മൂത്തമകൻ തലയിൽ ഒര തുണികെട്ടി കുറെ അരിമഞ്ഞൾപുരട്ടി വെള്ളത്തിലേക്ക എറിയണം.

                                   ഈഡികാ.

തിലുങ്കർ. കള്ളുണ്ടാക്കുക പ്രവൃത്തി. ചില കൂട്ടക്കാർ മരം ഏറുന്ന സമയം കത്തി വലത്തഭാഗത്താണ കെട്ടുക. തമിഴർ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/24&oldid=158237" എന്ന താളിൽനിന്ന് ശേഖരിച്ചത്