ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-11-

പിന്നിലാണ തമിഴർ തെങ്ങ, പന ഇതകൾ കേറുന്നു. ഈ ത്തചുരുക്കം. തെലുങ്കർ പനയും ഈത്തയും കയറും. തെങ്ങു കയറുകയില്ല. പുരോഹിതൻ ബ്രാഹ്മണനാണ. അതിനാൽ ബ്രാഹ്മണന ന്യുനതയില്ലതാനും. ശവം മറചെയ്കയാണ. പുല 12. അന്ന മാംസം പാടില്ല. ഇവർ മദ്യം സേവിക്കയെ ഇല്ല.

                                 ഈഴുവൻ.

തെക്കു തിരുവാങ്കൂറിൽ പലെ ക്ഷേത്രങ്ങളീലും ഇവൎക്കും നായന്മാൎക്കും കൂട്ടായി അവകാശമുണ്ട. മറ്റ ചില പ്രദേശങ്ങളിൽ തൂക്കം എന്നൊര ക്രിയയുണ്ട. ഇതൊരു പ്രാൎത്ഥനയാണ. പ്രാൎത്ഥിച്ചവന്റെ ഊരെക്കമീതെ മാംസ ത്തിൽകൂടി ഒര കൊക്ക പായിച്ചിട്ട കയറിട്ട ഒര വടിയി ന്മേലോ മറ്റൊ ഉയൎത്തി അമ്പലം ചുറ്റും കൊണ്ടു നടക്കുകതന്നെ. നായന്മാർ കമ്മാളർ, തുടങ്ങിയുള്ള വരും ഈ വഴിവാട ചെയ്യും. മക്കത്തായവുമുണ്ട മരുമക്കത്തായവുമുണ്ട. താലികെട്ട കഴിഞ്ഞിട്ടുവേണം സംബന്ധമെങ്കിലും വിവാഹമെങ്കിലും. അമ്മാമന്റെ മകളേയും അഛന്റെ മരുമകളേയും സ്വീകരിക്ക യോഗ്യത. വിധവാവിവാഹം ആവാം.

മലയാളത്തിൽ ഈഴുവൎക്ക തിരണ്ടകല്യാണം 4-ആം ദിവസ മാണ. ഏഴാംദിവസവും കുളത്തിങ്ങൽ കൊണ്ടു പോകണം.

                                   ഉപ്പര.

ഇതും ഉപ്പിളിയൻ, ഉപ്പാര, ഉപ്പലിക, ഇതൊക്കയും ഒരു ജാതിയുടെ പേർ തന്നെയാണ ഉപ്പുണ്ടാക്കുകയാണ പണി. ഉപ്പിളിയൻ തമിഴനും ഉപ്പര തെലുങ്കരും ഉപ്പാര മൈസൂരിൽ കൎണ്ണാടകഭാഷക്കാരും ആണ. ഒട്ടവനെപോലെയാണ ഏകദേശം. കുളം,ഏരി,കുഴിക്കലും ഉണ്ട.അന്യോന്യം വിവാഹമില്ല. കൂടി ഉണ്ണും. ജാതികാൎ‌യ്യങ്ങൾ തീൎപ്പാൻ പെരിയതനക്കാരനെന്നും യജമാനനെന്നും പേരായിട്ട ഒര സ്ഥാനിയുണ്ട. വ്യഭിചാരത്തിന്നു കൎണ്ണാടകദേശത്ത ശിക്ഷ സ്ത്രീയുടെ തലമുടി കുറെ മുറിച്ചെടുത്തതിന്റെശേഷം പച്ചവെള്ളത്തിൽ കുളിപ്പിച്ച അല്പം ചാണകവെള്ളം കുടിപ്പിക്കുകയാണ. വഴിയെ അമ്പലത്തിൽ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/25&oldid=158248" എന്ന താളിൽനിന്ന് ശേഖരിച്ചത്