ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-12-

കൊണ്ടുപോയി. പൂജക്കാരൻ പുണ്യാഹം കടയണം. ജാതി ക്കാൎക്ക ഒര വിരുന്നും ശേഷക്കാർ കഴിക്കണം. പുരുഷന്ന ശിക്ഷ ഒരഭാഗം മീശയും പുരികവും തലയിൽ ഏതാനും ക്ഷൌരം ചെയ്തതിൽ പിന്നെ വയ്കോൽമേഞ്ഞ 7 പന്തൽ ഉണ്ടാക്കി തീകൊളുത്തി കത്തുന്നസമയം അതിൽകൂടി നൂണപോകയും വഴിയെ മുങ്ങി കുളിച്ച പുണ്യാഹം ഏൽക്കുകയും ആകുന്നു. സ്ത്രീയും ഈ അഗ്നിപ്രവേശം ചെയ്യണമെന്നു പറയുന്നു. വിവാഹം തിരളും മുമ്പും ഉണ്ട. പതിവ പിന്നെ യാകുന്നു. ഉപ്പിളിയൻ, ഉപ്പര ഇവർ അഛൻ പെങ്ങളുടെ മകളെ അവകാശപ്പെടുക പതിവാണ.കല്യാണസമ്പ്രദായത്തിന ദേശഭേദമുണ്ട. മധുരയിലെ ഉപ്പിളിയ്ന്മാൎക്ക താലികെട്ടാൻ പെണ്ണിന്റെ ഊരിൽ സൎക്കാരി എന്ന പറയുന്ന ഒര സ്ത്രീയാണ. ചിലേടത്ത മണവാളന്റെ പെങ്ങളാകുന്നു. ചിലേടത്ത മണവാളൻ താൻ തന്നെയാണ. കൎണ്ണാട ഉപ്പാരന്മാൎക്ക മണവാളൻ ക്ഷൗരംചെയ്ത കുളിച്ചിട്ട പിത്തള ക്കമ്പികൊണ്ടു രണ്ട എഴയായി പൂണുനൂൽ ഇടണം. ഇത് 5 ദിവസം ധരിക്കും. ഉപ്പിളിയന്മാരുടെ എടയിൽ സ്ത്രീ പുരുഷന്മാരെ മൺകുടങ്ങൾ ഒന്നിന്ന മീതെ ഒന്ന വെച്ച ചുമരപോലെയാക്കി അതിനകത്ത ഇരുത്തി അവരുടെ തലയിൽ സ്ത്രീകൾ വെള്ളം ഒഴിക്ക നടപ്പുണ്ട. വിധവാ വിവാഹം ആവാം. ഉപ്പാരന്മാൎക്ക് വിധവയെ വിധുരനും വിധുരനെ വിധവയും മാത്രമെ കെട്ടിക്കൂടു. തൃശ്ശിനാപള്ളി ജില്ലയിലെ ഉപ്പീളിയന്മാർ ജനിച്ചിട്ടില്ലാത്ത ബാലനെ ജനിച്ചിട്ടില്ലാത്ത മച്ചൂനിച്ചിയെ വിവാഹം ചെയ്തു കൊടുത്തേക്കാമെന്ന പ്രതിജ്ഞ ചെയ്ത സമ്പ്രദായമുണ്ട. തമിഴ ദേശങ്ങളിൽ ഒര നടപ്പുണ്ട. മൂന്ന സുമംഗലിമാർ കല്യാണം ആദ്യത്തെയും രണ്ടാമത്തെയും ദിവസം മഞ്ഞൾ കലക്കിയ വെള്ളത്തിൽ മുഖം കഴുകിയതിൽ പിന്നെ സ്ത്രീ പുരുഷന്മാർ ആ വെള്ളം കൊണ്ട കുളിക്കണം.തിരളും മുമ്പെ വിവാഹം ചെയ്താൽ ഋതുവാകന്നവരെക്കും ഭൎത്താവിന്ന ഭാൎ‌യ്യയുടെ കണ്ണിലേക്ക നോക്കിക്കൂടാ. തിരണ്ടാൽ ഒര ആട്ടിനെ അറുത്തിട്ട അതിന്റെ ചോരകൊണ്ടു ആങ്ങള അളിയനെ പൊട്ടു തൊടിയിക്കണം. ഭൎത്താ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/26&oldid=158259" എന്ന താളിൽനിന്ന് ശേഖരിച്ചത്