ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-14-

ക്കുന്നുവോ അതിന്റെ ഉടമസ്ഥനായി ഭൎത്താവ. ശവം കുഴിച്ചിടുകയാണ നടപ്പ. പുല 15 ദിവസമാണ. 16-ആം ദിവസം തളിപ്പൻ എന്ന പറയുന്ന ക്ഷുരകൻ വന്ന പുര ശുചിയാക്കും. ശേഷക്കാർ കുളിച്ചു വരുമ്പോൾ അവരുടെ മേൽ ചാണകവെള്ളം തളിക്കും. ഇവൎക്ക മരുമക്കത്തായമാണ. പുലയൎക്കും പറയൎക്കും ഇവരെ തീണ്ടലുണ്ടെന്ന പറയുന്നു. സ്ത്രീകൾ പണിക്ക പോകുകയില്ല.

                                ഊരാളി.

ഇവർ മധുര കോയമ്പത്തുർ, തൃശ്ശിനാപള്ളീ ഈ ജില്ലകളിൽ കൃഷിപ്പണിക്കാരാണെന്ന 1891 ലെ കാനേഷുമാരി റിപ്പോട്ടിൽ പ്രസ്താവിച്ചിരിക്കുന്നു. വടശ്ശീരികൾ എന്നും നാട്ടുശീമകൾ എന്നും രണ്ട കൂട്ടരുണ്ട. ഒരുവൻ ജാതിയിലേക്ക് തിരിച്ച വരാൻ ഒരു ആട്ടിനെ കാരണവന്മാർ കാൺകെ കൊന്ന ചോരകൊണ്ട നെറ്റിക്ക പൊട്ട തൊടണം. വഴിയെ ഒരു സദ്യ കഴിച്ച കുറെ ചോർ തന്റെ പുരപ്പുറത്ത എറിയുകയും വേണം. ചോർ കാക്കകൾ തിന്നു എങ്കിൽ ജാതിയിൽ കൂട്ടും. വിവാഹം തിരളും മുമ്പും വഴിയേയും ഉണ്ട. ഭൎത്താവില്ലാത്ത ഒരുത്തിയോട ചിറ്റമുണ്ടെന്ന കണ്ടുപിടിച്ചാൽ കുറ്റക്കാരൻ ഒരു പിഴ കൊടുക്കണം. അവളെ കെട്ടണം. താലിക്ക ബദൽ അവന്റെ അരഞ്ഞാൺ ചരടാണ അവളുടെ കഴുത്തിൽ കെട്ടുക. ഇതിന്ന പുറമെ ശേഷക്കാൎക്ക് സംഭവിച്ച അശുദ്ധി തീൎക്കാൻ ഒരു തൊട്ടിയൻ വേണം.സ്ത്രീപുരുഷന്മാരെ ഒരു കുളത്തിങ്ങൽ കൊണ്ടുപോയി കുളത്തിൽ തൊട്ടിയൻ 108 കുണ്ടു കുത്തി അതുകളിലെ വെള്ളം സ്ത്രീപുരുഷന്മാരുടെ തലയിൽ തളിക്കണം. ഒരു തൊട്ടിയനും ചക്കിളിയനും കൂടി ഒരു ആട്ടിനെ അറുത്ത തല കുഴിച്ചിടും. അതിന്റെ മീതെ സ്ത്രീപുരുഷന്മാരും ശേഷക്കാരും നടക്കണം. ചോര അവരുടെ തലയിൽ കൊടയണം. പിന്നെ അവർ എല്ലാം കുളിച്ച ഗോമൂത്രം സേവിച്ച രണ്ടാമതും കുളിക്കണം. പിന്നെ പാൽ സേവിക്കണം. ജാതിപഞ്ചായത്തകാരെ മുമ്പിൽ സാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/28&oldid=158281" എന്ന താളിൽനിന്ന് ശേഖരിച്ചത്