ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                      -15-

ഷ്ടാംഗം നമസ്കരിക്കണം. പണമുള്ളവൎക്ക് ബ്രാഹ്മണനാണ പുരോഹിതൻ. മറ്റവൎക്ക് സ്വജനം തന്നെ. ഭൎത്താവ മരിച്ചാലും ഉപേക്ഷിച്ചാലും മറ്റൊരുത്തന്നെ കെട്ടാം. ശവം ദഹിപ്പിക്കയും ചെയ്യും, കഴിച്ചിടുകയും ചെയ്യും. കഴിവുള്ളവർ ശ്രാദ്ധം ഊട്ടും. കോഴി, ആട, പോൎക്കം, ഇതുകളുടെ മാംസം, മത്സ്യം, മദ്യം ഇതൊക്കെ ആവാം. ഇവർ, ഇടയൻ, തൊട്ടിയൻ, കള്ളൻ ഇവരുടെ താഴെയാണ. കല്യാണം പിതൃക്രിയ ഇതുകൾക്ക പൂണുനൂൽ ഇടും. വിവാഹം നിശ്ചയത്തിന്ന പെണ്ണിന്റെ വീട്ടിൽ ആണിന്റെ അമ്മാമനും ആണിന്റെ വീട്ടിൽ പെണ്ണിന്റെ അമ്മാമനും പോയി മറ്റവൻ കാണെ മൂന്ന എടങ്ങഴി നെല്ല അളന്ന കൊടുക്കണം.

ശവം എടുത്തകൊണ്ടുപോവാൻ കോണി ഊരിലേക്ക കൊണ്ടു വരികയില്ല. ശവം ഊരിന്റെ പുറത്ത കൊണ്ടുപോയി അവിടുന്ന കോണിമേൽ വെച്ച ശ്മശാനത്തിലേക്ക കൊണ്ടുപോകയേ ഉള്ളു. ചില കൂട്ടരുടെ എടയിൽ ശവം കൊണ്ടുപോവാൻ ഒരുങ്ങുമ്പോഴെക്ക ഒരു പറച്ചി കളിക്കണം. മരിച്ചതിന്റെ രണ്ടാം ദിവസം ശേഷക്കാർ ഒരു കുഴിയമ്മിയിൽ ചാണകം കലക്കി അതിൽ കാൽവിരലുകൾ മുക്കുകയും ഭസ്മക്കുറിയിടുകയും വേണം. മൂന്നാം ദിവസത്തിന്ന ശേഷം എന്നെങ്കിലും എട്ട എന്ന ഒരു കൎമ്മം നടപ്പുണ്ട. ഒരു പന്തലിൽ മൂന്നു വാഴ വെച്ചു മരിച്ചവന്റെ ശേഷക്കാർ അവിടെ പകൽ മുഴുവൻ നിൽക്കും. അപ്പോൾ ഇഷ്ടജനങ്ങൾ അവിടെ "കൺനോക്കിന്ന" ചെല്ലണം. വടശ്ശീരികൾ ഓരോരുത്തരായിട്ടാണ ചെല്ലുക. പ്രധാന പിണ്ഡകൎത്താ ചോദിക്കും" ആലിംഗനം ചെയ്യുന്നുവൊ അല്ല നിന്റെ തലെക്ക തല്ലുന്നുവൊ?" എന്നു. എന്നാൽ സ്നേഹിതൻ ഒന്നുകിൽ അവന്റെ കൈകൊണ്ട മറ്റവന്റെ കയ്യ രണ്ടും കൂട്ടി ചേൎക്കും. അല്ലെങ്കിൽ സാഷ്ടാംഗം നമസ്കരിച്ച തൊഴിക്കും. വഴിയെ ഓരോരുത്തനായി ഊരിന്ന പുറത്ത നാട്ടുക്കാർ സഭ കൂടി നിൽക്കന്നേടത്ത പോകണം. അവിടെ ഒരു പറയനും മൂന്ന ഊരാളികളും കൂടി തലവനെ അറിയിക്കും ഇന്നിന്നവർ പന്ത
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/29&oldid=158282" എന്ന താളിൽനിന്ന് ശേഖരിച്ചത്