ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-16-

ലിൽ പോയിരിക്കുന്നു, ഇന്നിന്നവർ പോയിട്ടില്ല എന്ന. പന്തൽ, പൊളിക്കട്ടെയൊ എന്ന ചൊദിക്കയും ചെയ്യും. പിന്നെ പന്തൽ പൊളിക്കും. അവിടെ ഒരു ചെമ്പ വെച്ചിട്ട ചുറ്റും സ്ത്രീകൾ ഇരുന്ന കരയണം. വഴിയെ എല്ലാവരും കൂടി സഭ കൂടിയേടത്ത പോകണം.അവിടെ ഒരു പറയന്നും ഒരു ദാസിക്കും ഒരു പണ്ടാരത്തിന്നും തലക്കെട്ട കെട്ടിച്ചു പറയൻ പറ കൊട്ടി നാട്ടിനെ അനുഗ്രഹിക്കണം. അവസാനം എല്ലാവരും കൂടി മരിച്ച വീട്ടിൽ പോയി മൂപ്പൻ മൂന്ന പിടി കമ്പ് വിധവയുടെയൊ ശേഷക്കാരിൽ മറ്റാരുടെ എങ്കിലുമൊ വസ്ത്രത്തിൽ ഇട്ട ഒരു ഉരൽ നിലത്ത ഇടും.

ഇവർ നായാട്ട് ഭ്രാന്തന്മാരാണ. ശിവരാത്രിയുടെ പിറ്റെന്ന സകലരും വേട്ടെക്ക പോകും. കാവേട്ടക്കാരൻ എന്നൊരു പ്രധാന നായാട്ടുകാരനുണ്ട. അവൻ വേണം വെടിവെച്ച മൃഗങ്ങളെ തലയും കാൽവള്ളിയും അറുക്കുവാൻ. തല വെടി വെച്ചവന്നാണ, ശേഷം എല്ലാവൎക്കും ഓഹരി വെക്കും.

തിരുവാങ്കൂറിൽ മലകളിൽ ഊരാളിമാരുണ്ട. അവൎക്ക തലവൻ കാണിക്കാരൻ എന്നൊരുത്തനാണ. കല്യാണം കഴിഞ്ഞാൽ ഭൎത്താവ ഭാൎ‌യ്യയുടെ പുരയിലാണ പാൎക്കുക. തിരണ്ടാലും പ്രസവിച്ചാലും മറ്റും അശുദ്ധി കലശലാണ. തിരണ്ടാലും ദൂരത്തായാലും പ്രത്യേകം ഒരു കടിലിൽ പാൎപ്പിക്കും. 4-ആം ദിവസം മറ്റൊരു കടിലിലേക്കാക്കും. 7-ആം ദിവസമെ കൂട്ടത്തിൽ ചേൎക്കു. പ്രസവിച്ചാൽ 12 ദിവസം അകലെ ഒരു കടിലിലും 5 ദിവസം കുറെ അടുത്ത ഒന്നിലും പാൎക്കണം. അത കഴിഞ്ഞാൽ പിന്നേയും 20 ദിവസം ആരേയും തൊട്ടുകൂടാ. കടിഞ്ഞിൽ പ്രസവത്തിന ഭൎത്താവിന 3 പുലയുണ്ട. എല്ലാ പേറ്റിനും സ്ത്രീയുടെ അമ്മയുടെ ഭാഗക്കാൎക്കെല്ലാം 5 പുലയുണ്ട. ജനിച്ച 18-ആം നാൾ അവരിൽ മൂത്തവൻ കുട്ടിക്ക പേരിട്ട കാത കുത്തും. നടക്കാനായാൽ മുടി കളയും. കുടുംമ മുന്നിലാണ.

ശവം കഴിച്ചിടുകയാകുന്നു. കുഴിയിൽ സംബന്ധികൾ ഓരൊ വസ്ത്രം ഇടണം. കുഴി മൂടിയാൽ മീതെ ഒരു പുരവെച്ച കെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/30&oldid=158284" എന്ന താളിൽനിന്ന് ശേഖരിച്ചത്