ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-23-

ടിയിലേക്കു ഇടും. പുത്രൻ തടിക്ക തീകൊളുത്തി തിരികെ നോക്കാതെ പോകണം. വീട്ടിൽ എത്തിയാൽ പടിക്കൽ ഒര അമ്മിക്കുട്ടി ചാടിക്കടക്കണം. പിറ്റേന്ന ചോറുണ്ടാക്കി മരിച്ചവന്റെ ശേഷകാൎക്ക കൊടുക്കേണ്ടത വിധവയുടെ സോദരന്മാരാകുന്നു.3-‌ാം ദിവസം അസ്ഥിസഞ്ചയനം. അത കഴിഞ്ഞാൽ ചുടല കന്നപൂട്ടുക എന്ന ക്രിയ കഴ്ച നവധാന്യം വിതെക്കണം. 16-‌ാം ദിവസം ഒരു ബ്രാഹ്മണൻ ദൎഭകൊണ്ട ഒര പ്രതിമയുണ്ടാക്കും. അതിങ്കൽ 25 പ്രാവശ്യം പുത്രൻ ബലിവെക്കണം. ഒരിക്കൽ വെച്ചാൽ ഒന്ന കുളിക്കണം. അസ്ഥി പുതുപാനിയിലാക്കി നദിയിൽ ഒഴുക്കും. രാത്രിയിലും പിണ്ഡം വെക്കണം. വീട്ടിനെ പുറത്ത ഒര സ്തംഭം നാട്ടി ഒരു പൂവ്വൻകോഴിയെ കെട്ടി അവിടെയാണ പിണ്ഡം. സ്തംഭത്തോടെ ഒര നൂൽകെട്ടും അതിന്റെ മറ്റെ അറ്റം വീട്ടിനകത്ത് ഒര വസ്ത്രത്തോട കെട്ടിയിരിക്കും. ചരട എളക്കുന്നത കാത്തുകൊണ്ടിരിക്കും. എളകിയാൽ പൊട്ടിക്കും. വഴിയെ വാതിൽ അടെച്ചിട്ട കോഴിയെ സ്തംഭത്തിന്റെ മുനയിൽ കോൎത്ത കൊല്ലും. കല്യാണത്തിന പ്രായമായ സ്ത്രീ വിവാഹം കഴിയാതെ മരിച്ചുപോയാൽ ദൎഭകൊണ്ടു രൂപം ഉണ്ടാക്കി അതോടെ വിവാഹം ചെയ്യണം.

                            എറവള്ളൻ.

കോയമ്പത്തൂര, മലബാർ, കൊച്ചി ഇവിടങ്ങളീലെ ഒരു മാതിരി മലയജാതിയാണ. പെണ്ണ ഋതുവായാൽ ചാളെക്കൽനിന്ന ഒര ഫൎലോംഗ് അകലെ ഒരു ചാള വെച്ചുകെട്ടി അതിൽ 7 ദിവസത്തോളം ഇരിക്കണം. കഞ്ഞിയും ചോറും ദൂരത്ത കൊണ്ടു വെച്ചുകൊടുക്കും.ഭൎത്താവില്ലാതെ ഗൎഭമായാൽ പണ്ട് കൊന്നുകളയും. ഇപ്പോൾ ജാതിയിൽനിന്നു തള്ളൂം. ഇത എത്രയൊ ചുരുക്കമാണ. വിവാഹം എപ്പോഴും തിങ്കളാഴ്ചയാകുന്നു. പിറ്റെത്തെ തിങ്കളാഴ്ച ആണും പെണ്ണൂം കൂടി പെണ്ണിന്റെ ചാളെക്കൽ പോയി ഒരാഴ്ച പാൎക്കും. താലികെട്ട നടപ്പില്ല. വിധവെക്ക വിധുരനെമാത്രമെ കെട്ടികൂടു. പെണ്ണിനെ ബോദ്ധ്യമില്ലെങ്കിൽ ഉപേക്ഷിക്കാം. അവൾക്ക പിന്നെ ഒരു വിധുരനെമാത്രം കെട്ടാം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/37&oldid=158291" എന്ന താളിൽനിന്ന് ശേഖരിച്ചത്