ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-26-
ഏറാടി
  പേരിന്റെ അൎത്ഥം കന്നിനെ മേക്കുന്നവൻ എന്ന മിസ്റ്റർ വിഗ്രാം പറയുന്നു, ( ഏർ എന്നാൽ കന്ന അതിനെ ആട്ടുന്നവൻ ഏറാടി) ഇവർ നായരിൽ ഒരു ജാതിയാകുന്നു. മുമ്പ് ഏറനാട് വാണിരുന്നു. സാമൂതിരിയുടെ ജാതിയായ സാമന്തൻ തന്നെ,
ഒക്കിലിയൻ
  ഇവർ തമിഴരാകുന്നു. കന്നടത്തിലെ വക്കലിഗ എന്നവരും ഇവരും ഒന്നാണ്. കൃഷിയാണ് പ്രവൃത്തി, ശൈവരും വൈഷ്ണവരും ഉണ്ട്. രണ്ടുകൂട്ടരും തമ്മിൽ വിവാഹം ആവാം. കോയമ്പത്തൂരിൽ ഇവരുടെ തലവന്ന പട്ടക്കാരൻ എന്നാണ പേർ.അവന്ന ചെറിയപട്ടക്കാരൻ എന്ന ഒരു കീൾ ഉദ്യോഗസ്ഥനുണ്ട്. ജാതികൂട്ടം മുതലായത തീൎക്കാൻ പട്ടക്കാരനാണ്. ചീത്ത പറഞ്ഞാൽ ശിക്ഷ ചെറിയ പട്ടക്കാരൻ ചെകിടത്ത് അടിക്കുകയാകുന്നു. ചെരിപ്പ് കൊണ്ട് അടികൊണ്ടു എങ്കിൽ കൊണ്ടവനേയും അവന്റെ വീടും ശുദ്ധമാക്കണം, അടിച്ചവൻ ഇതിന്നുപുറമെ സ്വജനത്തിന്നു ഒരു സദ്യകഴിക്കയുംകൂടി വേണം. വ്യഭിചാരം ചെയ്തവർ ഊരിൽ സ്വജനങ്ങളുടെ വീടു തോറും ഒരു കൊട്ട മണലും കൊണ്ട് നടക്കണം,  ചില കൂട്ടൎക്ക് പെണ്ണ് തിരണ്ടാൽ അമ്മാമനെങ്കിലും അമ്മാമന്റെ മകനെങ്കിലും ഓല മുതലായത കൊണ്ട് ഒരു കുടിൽ വെച്ചു കെട്ടി അവളെ അതിൽ പാൎപ്പിക്കും. ഒന്നരാടൻ കുളിച്ച് ദോബിമാറ്റ ഉടുക്കണം,. കുടിൽ പൊളിച്ച് പുതുതായി ഉണ്ടാക്കയും വേണം. ഇങ്ങനെ അഞ്ചാം നാളും ഏഴാം നാളും ചെയ്യണം. വിവാഹത്തിങ്കൽ അമ്പട്ടൻ മണവാളന്റെ നഖങ്ങൾ മുറിക്കണം. താലികെട്ടുക മണവാളൻ തന്നെയാണ്. സ്ത്രീപുരുഷന്മാർ ഉടുത്ത വസ്ത്രങ്ങളും അവരുടെ ചെറുവിരൽക;ളും കൂട്ടികെട്ടണം, സ്ത്രീധനം കല്യാണസമയം കൊടുക്കുക നടപ്പില്ല. പെറ്റതിൽ പിന്നെയാണ. ചില ഒക്കിലിയന്മാൎക്ക് ഒരു നടപ്പുണ്ട്, ഭൎത്താവ് കുട്ടിയും ഭാൎ‌യ്യ യൗവ്വനയുക്തയുമായാൽ ഭൎത്താവിന്ന പ്രായമാകുന്നവരെ അവന്റെ അഛൻ അവന്റെ ബദൽകാരനാകും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ മിഥുൻ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/40&oldid=158295" എന്ന താളിൽനിന്ന് ശേഖരിച്ചത്