ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--84-

ങ്ങളിൽ വസിക്കുന്ന തട്ടാന്മാർ വിശേഷിച്ചും കൊല്ലന്മായികൊള്ളെകൊടുക്ക മാറ്റിയിരിക്കുന്നു. വിവാഹത്തിങ്കൽ ബ്രാഹ്മണരുടെ സമ്പ്രദായം വളരെ അനുഷ്ഠിക്കുന്നു. കല്യാണം മൂന്നുമഞ്ചും ദിവസം നിൽക്കും.

ശവം സാധാരണമായി ഇരുത്തി കുഴിച്ചിടുകായാണ. ദഹിപ്പിക്കലും തുടങ്ങീട്ടുണ്ട. പുല പതിനാറ. ശ്രാദ്ധം സാധാരണമല്ല. തങ്ങൾ വിശ്വകൎമ്മാവിന്റെ സന്താനമാണെന്ന പറയും. ബ്രാഹ്മണരിലും മീതെയാണെന്നും. ആചാരി എന്നും പത്തർ എന്നും പേർ എടുക്കും.(ബ്രാഹ്മണരുടെ "ആചാൎയ്യൻ" "ഭട്ടൻ" ഇതിന്റെ തത്ഭവമാണ ഈ വാക്കുകൾ) വേദജ്ഞാനത്തിന്ന അവകാശമുണ്ടെന്നും നടിക്കുന്നുണ്ട. പൂണുനൂലുണ്ട. മാംസഭുക്കുകൾ കുറയും.

കമ്മാളൻ (മലയാളം)

പൂണുനൂലില്ല. തീണ്ടലുണ്ട. ആശാരിയാണ മീതെ. അയ്ങ്കടികമ്മാളരെന്ന പറയുമെങ്കിലും നാലെ ഉള്ളു. തോൽകൊല്ലനെ കൂട്ടത്തിൽ ചേൎക്കുകയില്ല. തങ്ങളുടെ കൂട്ടത്തിൽ നിന്ന പതിനെട്ട കുംഡുംബക്കാർ ശേഷമുള്ളവർ പോരുമ്പോൾ പോരാതെ ഈഴുവനാട്ടിൽ തന്നെ ഇരുന്നു എന്നും വഴിയെ വന്നപ്പോൾ കൂട്ടത്തിൽ ചേൎത്തില്ലെന്നും അവർ പൂഴിതച്ചര അല്ലെങ്കിൽ പതിനെട്ടാന്മാർ ആയി എന്നും ആശാരികൾ പറയുന്നു.കറുപ്പ, തോൽ കൊല്ലൻ,പുള്ളുവൻ, മണ്ണാൻ, തണ്ടാൻ, ഇവരുടെ ചോർ കമ്മാളർ ഉണ്ണുകയില്ല. കമ്മാളരുടെ ചോറുണ്ണന്നത അങ്ങിനെ തന്നെ കുറവാണെന്ന തണ്ടാനും വിചാരിക്കുന്നു. കോഴിക്കോട, വള്ളുവനാട, പൊന്നാനി, ഈ താലൂക്കുകളീൾ ആശാരി, കൊല്ലൻ ഇവരുടെ എടയിൽ അനേകസോദരന്മാൎക്കകൂടി ഒരു ഭാൎയ്യയുണ്ട. കമ്മാളൎക്ക താലികെട്ടുണ്ട. താലികെട്ട കഴിഞ്ഞാൽ മണവാളൻ പെണ്ണിന്റെ കോടിവസ്ത്രത്തിന്മേൽ നിന്ന ഒരു നൂൽ ഏടുത്ത മുറിക്കും. എന്നാൽ അവർ താമ്മിൽ ബന്ധം വിട്ടു. തിൎഞ്ഞനോക്കാതെ അവൻ പോകണം. വിവാഹത്തിന്ന മുമ്പ ഗൎഭമുണ്ടായിപോയെങ്കിൽ കാരണഭൂതൻ സ്വജാതിയാണെന്ന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/48&oldid=158303" എന്ന താളിൽനിന്ന് ശേഖരിച്ചത്