ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു- 37 -

ങ്ങയുടെ തോട്ടിൽ മഞ്ഞൾ നിറച്ച അതകൊണ്ട ഈ ആളെ എറിയും. ആയാൾ കുട്ടികളെ പിടിപ്പാൻ പായും. അവർ ഓടിക്കളയും. അവസാനം വലിയവർ കുട്ടികളെ അടിച്ച ഓടിക്കും. ബ്രാഹ്മണൻ പോവുകയും ചെയ്യും. പിന്നെ ആയാൾ വേണ്ടാ. ആകെ വിചാരിക്കുമ്പോൾ ഇവരുടെ വിവാഹക്രിയ ഗൌരവമായി വിചാരിക്കപ്പെടുന്നില്ലെന്നും ബ്രാഹ്മണരെ പരിഹസിക്കുകയാണെന്നും തോന്നും. ലിംഗധാരികൾ ബ്രാഹ്മണരുടെ ജലം പോലും സ്വീകരിക്കുകയില്ലെന്നത പ്രസിദ്ധമായ അവസ്ഥയാണ. ഒരു കൂട്ടൎക്ക് വേറെ ഒരു നടപ്പുണ്ട. വിവാഹത്തിന്ന ഗ്രാമഅമ്പട്ടനെ ക്ഷണിക്കും. ശിശുക്കളായ പെണ്ണിനേയും ആണിനേയും അവന്റെ മുമ്പിൽ ഇരുത്തും. അവരുടെ തലയിൽ അവൻ നെയ്യ തളിക്കണം. ഇത അവൻ ചെയ്യാതിരിപ്പാനായി അവന്റെ കഴുത്തിൽ ഒരു വലിയ കല്ല കെട്ടി തൂക്കും. പോരാത്തത കഴുത്തിൽ ഒരു കയറിട്ടിട്ട കുട്ടികൾ പിന്നിൽനിന്ന അങ്ങട്ടും ഇങ്ങട്ടും ആട്ടും. ഒടുവിൽ അവർ അനുവദിക്കും. തളിച്ചിട്ട ബാക്കി നെയ്യും ഏതാൻ പണവും താംബൂലവും കൊണ്ട അമ്പട്ടൻ പോകുകയും ചെയ്യും. അവനെ ലിംഗധാരിയാക്കുന്നു എന്നാണ സങ്കല്പം. വിധവാവിവാഹം ആവാം. എന്നാൽ ഭാൎ‌യ്യ മരിച്ചുപോയവനെ കെട്ടിക്കൂടു. മരണവൎത്തമാനം ജാതിക്കാരെ അറിയിക്കുക രണ്ട കുട്ടികളാകുന്നു. അവർ ചെറിയ വടികൾ കൈയിൽ എടുക്കണം. ശവത്തിന്റെയും പുരോഹിതന്റെയും കാൽകഴുകിയ വെള്ളം ശവത്തിന്റെ വായിൽ പാരണം. സംസ്കാരത്തിന്ന വന്നവൎക്ക ഒരു സദ്യ ചില ലിംഗംകെട്ടികൾക്ക നടപ്പുണ്ട. പുരോഹിതനും ഉണ്ടായിരിക്കണം. ആയാൾ ഭക്ഷിച്ചത അല്പം ഛൎദ്ദിക്കണം. ആയ്ത മരിച്ച ആളുടെ ശേഷക്കാർ തിന്നണം എന്ന പറയുന്നു. ശവം ശ്മശാനത്തിലേക്കു കൊണ്ടു പുറപ്പെടുംമുമ്പ പുരോഹിതൻ അതിനെ മൂന്ന നാല പ്രാവശ്യം കാൽകൊണ്ട തൊടണം. തെക്കോട്ട മുഖമാക്കി ഇരുത്തി മറ ചെയ്കയാണ നടപ്പ. മരിച്ചവൻ ധരിച്ചിരുന്ന ലിംഗം ശവത്തിന്റെ വായിൽ ഇടണം. ശവം എടുത്തവരും പുരോഹിതനും മരിച്ച ആളുടെ പുത്രന്മാരും കുറെ മോരെടുത്ത എ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/51&oldid=158307" എന്ന താളിൽനിന്ന് ശേഖരിച്ചത്