ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


- 39 -

വാളൻ‌തന്നേയാകുന്നു. മറേറടങ്ങളിൽ അവന്റെ സോദരിയാണ. ഈ കാലം കൃഷിയും വ്യവഹാരവും ഹേതുവായിട്ട കക്കാൻ സമയം കുറയും. കാവേരിതീരത്തിലുള്ളവരെ ഉടുപ്പുകൊണ്ടും മററും വെള്ളാളർ എന്നെതോന്നു. മധുര, തിരുനെൽവേലി ജില്ലകളിൽ ഉള്ളവർ ആണും പെണ്ണും കാതുകൾ വളൎത്തും. ആണുങ്ങൾ തലമുടി നീട്ടുകയും ചെയ്യും. കുറച്ചകാലം മുമ്പവരെ കള്ളൎക്ക ഒരു നികുതിപോലെ പണം പിരിക്കുന്ന നടപ്പുണ്ടായിരുന്നു. വീട ഒന്നിന്ന കാലത്താൽ നാലണ കൊടുത്താൽ കളവുണ്ടാകയില്ല. അഥവാ ഉണ്ടായാൽ മുതൽ അവർ കണ്ടപിടിച്ച മടക്കിക്കൊടുക്കുകയും അല്ലെങ്കിൽ അതിന്റെ വില കൊടുക്കുകയും ചെയ്യും. ഈ "നികുതി" കൊടുക്കാൻ താമസിച്ചാൽ ഫലം ഉടനെ കാണാം. കന്നുകളവും പുരതീകത്തലും തന്നെ. ഇവൎക്ക ഗുണങ്ങളും ഉണ്ട. ചാണകം വയലിൽനിന്ന എടുത്തുകൊണ്ടുപോകുകയില്ല. കുടിക്കുന്ന കുളങ്ങളിലെ വെള്ളത്തിൽ കാൽ വെക്കുകയില്ല. ദേഹവും വീടും മററും ശുചിയായിവെക്കും. ലഹരിസാധനങ്ങൾ പെരുമാറുന്നില്ല എന്നതന്നെ പറയാം. സ്ത്രീകൾ പതിവ്രതമാരാണ. സന്താനം അഛന്റെ ഗൊത്രമല്ല. അമ്മയുടേതാണ. ആങ്ങളയും പെങ്ങളും പെങ്ങളുടെ കുട്ടികളും ഗോത്രം ഒന്നാകയാൽ ആങ്ങളക്ക പെങ്ങളുടെ മകളെ കല്യാണം പാടില്ലത്രെ. എന്നാൽ ആങ്ങളയുടെയും പെങ്ങളുടെയും മക്കൾക്ക അന്യോന്യം കെട്ടാം. പെങ്ങളുടെ മകളെ വേളികഴിക്കുക ബ്രാഹ്മണരിൽ ചിലൎക്കുകൂടി ആവാം. ശിവഗംഗാകള്ളൎക്ക ഒരു നടപ്പുണ്ട. ഒരുവൻ മരിച്ചാൽ അവന്റെ അവകാശി ആ ഗോത്രത്തിലുള്ള മറെറാരുപുരുഷന്ന ഒരു കോടി വസ്ത്രം കൊടുക്കണം. അത കിട്ടിയവൻ അത അവന്റെ സോദരിക്കും കൊടുക്കണം. കൊടുക്കാഞ്ഞാൽ അവളുടെ ഭൎത്താവിന്ന വലിയ അപമാനമായി. അവൻ അവളെ ഉപേക്ഷിപ്പാൻ അതമതി സംഗതി. പുറമല നാട്ടകള്ളർ എന്നൊരു കൂട്ടരുണ്ട്. ഇവൎക്ക മുസൽമാൻ, യഹൂദൻ, ഇവരേപ്പോലെ ലിംഗഛേദനം (മാൎക്കകല്യാണം) ഉണ്ട. അഛന്റെ മരുമകളെ കല്യാണം ചെയ്‌വാൻ അധികാരമുണ്ട. എളയഛന മകളു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/53&oldid=158309" എന്ന താളിൽനിന്ന് ശേഖരിച്ചത്